0%

Chapter Title : മുഹബത്ത് 12 [Vashalan]

Author : Vashalan Read All Parts 476.4K

ചോദിച്ചു:

"എടാ ഷാജു, ഇപ്പൊ എങ്ങനെയുണ്ട്? രാവിലെ ആകെ വിറച്ചു കിടക്കുകയായിരുന്നല്ലോ, ഇപ്പോ എങ്ങനെ ഉണ്ട്?"ഓഫീസിൽ നല്ല തിരക്ക് ആയിരുന്നു അതാ വിളിച്ച് ചോദിക്കാൻ പറ്റാതെ ഇരുന്നേ.പിന്നെ മോളും നിന്റെ കൂടെ ഉണ്ടല്ലോ അതാ.

ഞാൻ ഒന്ന് നിവര്ന്ന് ഇരുന്നു കൊണ്ട് പറഞ്ഞു:

"ആ ചേട്ടാ...ഓഫീസിലെ തിരക്ക് അതെനിക്ക് അറിയാവുന്നത് അല്ലേ, പിന്നെ രാവിലെയുണ്ടായിരുന്ന തീപ്പനിയും വിറയലുമൊക്കെ കംപ്ലീറ്റ് മാറി. ഇപ്പൊ നല്ല

ഉന്മേഷമുണ്ട്.എന്നാലും ചെറിയ ഒരു ക്ഷീണം ഉണ്ട്,രാവിലെ തന്ന ഗുളികയും പിന്നെ അൻസിബയുടെ കഞ്ഞിയും ശുശ്രൂഷയും ഒക്കെ ആയപ്പോൾ പെട്ടെന്ന് തന്നെ ശരീരം ശരിയായി."

അതുകേട്ട് ചേട്ടൻ സംതൃപ്തിയോടെ തലയാട്ടി:

"അത് നന്നായി... എങ്കിൽ പിന്നെ ഒരു ടെൻഷനും വേണ്ട. ഞാൻ ഓഫീസിൽ നിന്റെ ലീവിന്റെ കാര്യം പറഞ്ഞിട്ടുണ്ട്, നാളെയുംകൂടി വേണമെങ്കില് ഒന്ന് റെസ്റ്റ് എടുത്തേക്ക്."

ഞാന്:അതിന്റെ ആവശ്യം ഇല്ല ചേട്ടാ, ഒഴിവ് എടുത്താല് പിന്നെ പണി പെന്റിംഗ് ആവും.

ചേട്ടൻ കയ്യിൽ ഉള്ള ചെറിയ ബാഗ് മേശപ്പുറത്ത് വെച്ചുകൊണ്ട്, കുറവ് ഉണ്ടെങ്കില് നിന്റെ ഇഷ്ട്ടം പോലെ എന്ന് പറഞ്ഞു അൻസിബയെ നോക്കി.

അൻസിബ അപ്പോഴും നാണത്തോടെയും ചിരിയോടെയുമാണ് ചേട്ടന്റെ അടുത്ത്

നിന്നത്. ഇന്നലെ രാത്രിയും ഇന്നത്തെ പകലും നടന്ന സംഭവങ്ങളുടെ ഓർമ്മകൾ മുറിയിലെ അന്തരീക്ഷത്തിൽ വീണ്ടും ഒരു ചൂടോടെ തങ്ങിനിൽക്കുന്നതുപോലെ അവർക്ക് തോന്നി.

ചേട്ടൻ വസ്ത്രങ്ങളൊക്കെ മാറി ഫ്രഷായി വന്നതിനു ശേഷം ഞങ്ങൾ മൂവരുംകൂടി ഇരുന്ന് രാത്രിയിലെ ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിലും ചേട്ടന്റെയും അൻസിബയുടെയും കണ്ണുകൾ തമ്മിൽ ഇടയ്ക്കിടെ ഒളിച്ചുനോട്ടങ്ങളും ചെറിയ കുസൃതിച്ചിരികളും കൈമാറുന്നുണ്ടായിരുന്നു.

ഇന്നലത്തെ രാത്രി അവർക്കിടയിലുള്ള എല്ലാ അകൽച്ചകളും മാറ്റിക്കളഞ്ഞിരുന്നു.

💬 Comments

View all comments