Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
വണ്ടിയിൽ സാധനങ്ങൾ എടുക്കാൻ അവളെ സഹായിച്ചു..
ഞാൻ വിളിക്കാം വിനു..
ശരി.. ഇത്താ..
വിനു നീ വരുന്നോടാ രാത്രി ഡിന്നർ കഴിച്ചിട്ട് പോകാം..
അയ്യോ ഇപ്പോൾ ഇല്ല ഇത്താ..
ഇന്ന് റൂമിൽ ഞാൻ ആണ് കുക്കിംഗ്...റൂം മേറ്റ് വെയിറ്റ് ചെയുന്നുണ്ടാകും..
നേരാണോ.. ഡാ..
അടുത്ത ദിവസങ്ങളിൽ ഷാർജബ്രാഞ്ചിലെ വർക്ക് കഴിഞ്ഞു റൂമിലെത്താൻ വിനു നന്നേ വൈകി...
അങ്ങനെയിരിക്കെ ഉച്ചകഴിഞ്ഞു അവൻ റസിയെ വിളിച്ചു...
നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ വിനു..
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ തിരക്കായിരുന്നു.. ഇത്ത എന്താ വിളിക്കാതിരുന്നത്..
എനിക്കും പനി വന്നു..
ഡോക്ടറെ കാണിച്ചില്ലേ?
ഇല്ലടാ ഇവിടെ എല്ലാരും ചെയ്യുന്നപോലെ പെനഡോൾ കഴിച്ചു..
ഇപ്പോൾ എങ്ങനെയുണ്ട് കുറവുണ്ടോ?
ഇപ്പോൾ ഏകദേശം മാറി..
മോളു എത്തിയോ?
ഇല്ലടാ..
ഞാൻ വിളിച്ചത് ഒരു കാര്യം ചോദിക്കാൻ വേണ്ടിയായിരുന്നു..
പറ വിനു...
നമുക്കു വൈകിട്ട് മോളെയും കൂട്ടി ഒന്ന് പുറത്തു പോയാലോ?
അതിനെന്താ പോകാലോ...
എന്റെ ഫ്രണ്ട് ഷാഫിയും വൈഫും ഉണ്ടാകും...
ഞാൻ വേണോ വിനു..
അവൻ കുറെ ദിവസമായി പറയുന്നു എനിക്കാണെങ്കിൽ അവരോടൊപ്പം ഒറ്റയ്ക്ക് പോകാൻ ഒരു താല്പര്യവുമില്ല. ഇത്തായും മോളും ഉണ്ടെങ്കിൽ എനിക്കൊരു സന്തോഷമാണ്..
പ്ലീസ് ഇത്താ.. രാത്രി 8 മണിയാവുമ്പോഴേക്കും ഇത്തയും മോളെയും ഞാൻ ഫ്ലാറ്റിൽ എത്തിക്കും..
ഇത്ത എന്തെങ്കിലും പറ..
എങ്കിൽ അൽപ്പം നേരത്തെ പോയികൂടെ വിനു.. മൂന്നു മണിക്ക് എങ്കിലും..
ഇത്ത നാലുമണിക്ക് റെഡിയായി നിൽക്ക്. ഞാൻ വിളിച്ചാൽ താഴെ ഇറങ്ങിയാൽ മതി..
സമയം ഏകദേശം നാലു മണിയയപ്പോൾ വിനു അവരെയും കൊണ്ടു റസിയുടെ ഫ്ലാറ്റിനു താഴെ എത്തി.
അൽപ്പം കഴിഞ്ഞു അവളും
💬 Comments
View all comments