Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
പറയാത്തത്..
ഞാൻ എന്ത് പറയാനാണ് വിനു..
വൈകീട്ട് പാർക്കിൽ വരുമോ?
അടുത്ത റൂമിലെ കുട്ടിയുടെ ബർത്തഡേ സെലിബ്രേഷൻ ഉണ്ട് വൈകിയില്ലെങ്കിൽ ഞാൻ വരും വിനു...
വൈകീട്ട് പലതവണ വിനു റസിയയെ വിളിച്ചെങ്കിലും അവൾ കോൾ എടുത്തില്ല..
ഒടുവിൽ രാത്രി 10 മണി കഴിഞ്ഞു അവൾ അവനെ തിരിച്ചു വിളിച്ചു..
ഇത്താ വാട്സ്ആപ്പ് നോക്കിയിരുന്നോ?
അതേടാ..
ഞാൻ ബർത്ത് ഡേ പരിപാടി കഴിഞ്ഞ് നമ്മെ ലേറ്റ് ആയിരുന്നു റൂമിലെത്താൻ അതുകൊണ്ടാണ് വിളിക്കാതിരുന്നത്..
അത് സാരമില്ല..
ഇത്താക്ക് മുമ്പ് സഫാരി മാളിൽ പോയിട്ടുണ്ടോ?
മുമ്പൊക്കെ പോയിട്ടുണ്ട്..
അവിടെ ഒരു ഷോപ്പ് ഉണ്ട്..എന്റെ ഒരു ഒരു ഫ്രണ്ട് അവിടെ ജോലി ചെയ്യുന്നുണ്ട് ആ കെയറോഫിൽ അവൻ പറഞ്ഞു തന്നതാണ്
ഇന്ന് തന്നെ പോകാൻ ആണ് ഞാൻ വിചാരിച്ചതു..
നാളെ വിനുവിന് സമയം കാണുമോ?
ഞാൻ ലീവ് എടുക്കേണ്ടി വരും..
പറ്റുമെങ്കിൽ ലീവ് എടുക്കെടാ നമുക്ക് രാവിലെ തന്നെ പോയി നോകാം..പ്ലീസ് വിനു..
ഒടുവിൽ റസിയയുടെ നിർബന്ധത്തിന് വിനു വഴങ്ങി..
രവിലെ 9 മണിക് തന്നെ അവൻ വണ്ടിയുമായി അവളുടെ ഫ്ലാറ്റിനു അടുത്ത് എത്തി താമസിയാതെ അവൾ വന്നു..
ഇവിടെ നിന്നും ഒരു 15 മിനിറ്റ് പോകാൻ ഉണ്ട് ഇല്ലേ ഡാ?
അതെ ഇത്താ..
ഈ ഷോപ്പിനെ പറ്റി വല്ലതും നിന്റെ ഫ്രണ്ട് പറഞ്ഞിരുന്നോ?
റണ്ണിംഗ് ആയി കൊണ്ടിരിക്കുന്ന ഷോപ്പ് ആണെന്ന് പറഞ്ഞു..
പിന്നെ എന്താണ് അവർ വിൽക്കുന്നത്..?
അവർക്കു മൂന്ന് ഷോപ്പുകൾ വേറെയുമുണ്ട് പിന്നെ പാർട്ണർമാർ തമ്മിലുള്ള എന്തൊക്കെയോ പ്രശ്നമുണ്ടെന്നു പറഞ്ഞു..
എന്തായാലും നമുക്ക് തൃപ്തിയായെങ്കിൽ മാത്രം എടുത്താൽ മതിയല്ലോ...
അൽപ്പം
💬 Comments
View all comments