Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
ഹായ് പറയും..
ദിവസങ്ങൾ നീങ്ങി..
പതിവ് പോലെ അവൻ പാർക്കിൽ നടക്കാൻ ഇറങ്ങി..
അല്പം ദൂരെയായി അവൻ റസിയയെ കണ്ടു.
..അവൾ തനിച്ചാണെന്ന് മനസ്സിലാക്കിയ അവൻ അടുത്തേക് നടന്നു...
ഇന്ന് മകൾ ഇല്ലേ ഇത്താ..
ഇതാര്.. വിനീതോ ഇല്ലടാ.
. അവൾ അപ്പുറത്തെ റൂമിലെ പിള്ളേരോട് കളിച്ചു കൊണ്ടിരിക്കുകയാണ്...
വിനു നാട്ടിൽ എവിടെയാണ്..
കോഴിക്കോട് കൊയിലാണ്ടി കേട്ടിട്ടുണ്ടോ? അവിടെയാണ്..
പിന്നെ.. ഏകദേശം നമ്മൾ അടുത്തായി തന്നെ വരും..
ഇത്തയുടെ നാട് എവിടെയാണ്?
തലശ്ശേരി ടൗണിൽ നിന്നും നാല് കിലോമീറ്റർ ഉള്ളിലേക്ക് പോകണം..
വിനു തലശ്ശേരി വന്നിട്ടുണ്ടോ?
ഒരുപാട് തവണ വന്നിട്ടുണ്ട്.
നാട്ടിൽ കാർ ഷോറൂമിൽ ജോലി ഉണ്ടായിരുന്നു..
അപ്പോൾ ഇടയ്ക്ക് തലശ്ശേരിയും കണ്ണൂരൊക്കെ പോയിരുന്നു...
അവർ സംസാരിച്ചുകൊണ്ട് അല്പം മുമ്പോട്ട് നടക്കാൻ തുടങ്ങി...
വിനു എവിടെയാണ് വർക്ക് ചെയ്യുന്നത്..
ഇവിടെ അടുത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ അഡ്മിൻ സെക്ഷനിൽ ..
എത്ര കൊല്ലം ആയി ഇവിടെ വന്നിട്ട്..
രണ്ടര വർഷം കഴിഞ്ഞു..
ഇത്ത work ചെയ്യുന്നുണ്ടോ?
അങ്ങനെ പറയത്തക്ക വർക്കൊന്നുംമില്ല.
ഓൺലൈനിൽ ഓർഡർ വന്നാൽ വീട്ടിലിൽ നിന്നും ഡ്രസ്സ് സ്റ്റിച് ചെയ്തു കൊടുക്കും.
ഇത്തയുടെ ഹസ്ബൻഡ് എവിടെയാണ് ജോലി..
സ്വന്തമായി ബിസിനസ് ആണ്..
സംസാരത്തിൽനിനിടയിൽ വിനുവിന് കൂട്ടുകാരൻ ഷാഫിയുടെ കോൾ വന്നു..
ഇത്ത ഞാൻ രണ്ടുദിവസം കഴിഞ്ഞ് നാട്ടിൽ പോകുന്നണ്..
എന്റെ കസിൻ സിസ്റ്ററിന്റെ മാരേജിനു കൂടാൻ..
പിന്നെ കാണാം..
ഫ്രണ്ടിനോടൊപ്പം പർച്ചേസിന് പോകാനുണ്ട്..
ഒരു നിമിഷം റസിയ എന്തോ ആലോചിച്ചു.. ഒരു കാര്യം ചോദിച്ചാൽ ബുദ്ധിമുട്ടാകുമോ?
വിനു...
എന്താ ഇത്താ പറയൂ..
ഒരു ഹെല്പ് ചെയ്യാമോ?
💬 Comments
View all comments