Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
തുടങ്ങി..
നാട്ടിൽ നിന്നും വന്ന മൂഡ് ഓഫ് ഒക്കെ മാറിയോ വിനു..
മാറി വരുന്നു..
ചിലപ്പോൾ നാട്ടിലെ ഫ്രണ്ട്സിനെ വല്ലാതെ മിസ്സ് ചെയ്യും..
മോളുടെ പനിയുടെ കാര്യം ഇക്കാക്ക് അറിയില്ലേ റസിയത്ത..
അറിയായിരുന്നു രാവിലെ എന്നോട് ഡോക്ടറെ അടുത്ത് കൊണ്ടുപോകാൻ പറഞ്ഞു.. മനസ്സില്ല മനസ്സോടെ അവൾ പറഞ്ഞു ഒപ്പിച്ചു..
ഞാൻ ഇത്തയുടെ കെട്ടിയോന്റെ പേര് ചോദിക്കാൻ മറന്നു..
നീ ചോദിക്കാഞ്ഞത് കൊണ്ടാണ് ഞാൻ പറയാതിരുന്നത്.. മുനീർ...
ആൾക്ക് എന്ത് ബിസിനസ് ആണ് ഇവിടെ...
ഒരു ഗ്രോസറി ഷോപ്പ് നടത്തുന്നു..
എവിടെയാണ്..
സത്വവയിൽ...
ഇവിടെനിന്നും കുറച്ചു ദൂരെയല്ലേ..
അധികം ദൂരം ഒന്നുമില്ലെടാ ഏകദേശം ഒരു ആറ് കിലോമീറ്റർ...
പിന്നെ എന്താ അവിടെ ഒന്ന് റൂം നോക്കാതിരുന്നത്..
അവിടെയൊക്കെ ഫ്ലാറ്റിന് ഇതിന്റെ ഇരട്ടി റൈറ്റ് വരും..
വണ്ടി ഫ്ലാറ്റിനു താഴെ എത്തിയപോയെക്കും കുട്ടി ഉറങ്ങി..
റസിയ വണ്ടിയിൽ നിന്നും ഇറങ്ങി.
ഇത്താ മോൾ ഉറങ്ങിക്കോട്ടെ ഉണർത്തേണ്ട..ഞാൻ എടുക്കാം..
അവൻ കുട്ടിയെയും എടുത്ത് റസിയയുടെ പിറകെ നടന്നു..
ഫ്ലാറ്റിനു താഴെ എത്തിയപ്പോൾ അവൻ കുട്ടിയെ അവൾക്കു കൈമാറി..
ഇവിടെ വരെ വന്നിട്ട്.. വിനു റൂമിലേക്ക് വരുന്നില്ലേ?
ഇല്ല ഇത്താ..
പിന്നെ ആകാം..
തൊട്ടു മേലെയാണ് തന്നെയാണ് വിനു റൂം രണ്ടു സ്റ്റെയർ ക യറിയാൽ മതി..
ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി അവൻ റൂമിലേക്ക് പോയി..
ചെറിയ രണ്ട് മുറികളുള്ള വളരെ സൗകര്യം കുറഞ്ഞ ഒരു ഫ്ലാറ്റ്..അവൻ ഡോറിന് മുമ്പിലായി നിന്നു..
കുട്ടിയെയും ബെഡിൽ കിടത്തി. ഒരു വെള്ള നൈറ്റിയും ധരിച്ച് റ സിയാ പുറത്തിറങ്ങി..
വിനു എന്താ അവിടെ നിൽക്കുന്നു...
💬 Comments
View all comments