0%

Chapter Title : മുഹ്സിന 2 [ചങ്ക്]

Author : Kambikathakal Read All Parts 935

ഒരു കാര്യം ചോദിക്കട്ടെ…

ഹ്മ്മ്.. എന്താ… അവൾ ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാതെ എന്നെ നോക്കി…

എന്നെ അല്ല എങ്കിൽ നീ ആരെ കൊണ്ടായിരിക്കും ഇതെല്ലാം ചെയ്യിക്കുക.. നേരത്തെ പറഞ്ഞല്ലോ ഒന്ന് രണ്ടാളെ നോക്കി വെച്ചിരുന്നെന്ന്..

അയ്യടാ. അതിപ്പോ മോൻ അറിയണ്ട.. ട്ടോ.. എന്നിട്ട് വേണം അവരെ എന്റെ അടുത്ത് കണ്ടാൽ നോക്കി ചിരിക്കുവാൻ…

പ്ലീസ്. ഒന്ന് പറ.. പ്ലീസ് മുഹ്സിന…

പോടാ. അതൊന്നും വേണ്ടി വന്നില്ലല്ലോ.. ഇനി അതൊന്നും ഓർക്കുകയും വേണ്ടാ… നീ വേറെ എന്തേലും ചോദിക്ക്…

❤❤❤

സമയം മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നു.. അവളുടെ മനസിൽ ഉള്ളത് എല്ലാം ഞാൻ അറിഞ്ഞെങ്കിലും എന്റെ ഉള്ളിനെ ചുട്ട് പൊളിക്കുന്ന വാർത്ത അറിയിക്കാൻ കഴിയാത്തതിൽ എനിക്ക് നല്ല കുറ്റബോധം തോന്നുന്നുണ്ട്..

എങ്ങനെ ഈ വിഷയം പറയും.. അവളെങ്ങനെ അത് എടുക്കും.. സ്വന്തം ഹൃദയം പൊട്ടി വേദന ഉണ്ടാക്കുന്ന അവസ്ഥ ആദ്യമായി എന്റെ മനസിൽ നിറയുവാൻ തുടങ്ങി…

വേണ്ടായിരുന്നു.. ഒന്നും… ഞാനാണ് തുടക്കമിട്ടത്.. ഞാൻ തന്നെയാണ് കാരണക്കാരൻ.. റബ്ബേ.. എങ്ങനെഅവസാനിപ്പിക്കും ഈ പരീക്ഷണം…

സ്വന്തം കൈക്കുള്ളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങുന്ന മുഹ്സിന യെ ഒന്ന് ചേർത്തു പിടിക്കുവാൻ പോലും കഴിയുന്നില്ല…

ഒന്നും അറിയാതെ ഉള്ള ഉറക്കം… ഇവളേ ഞാൻ ജീവനേ പോലെ സ്നേഹിക്കണോ.. അതോ.. എല്ലാം പറഞ്ഞു ഈ കളി അവസാനിപ്പിക്കാണോ…

ഉത്തരം കിട്ടാത്ത ചോദ്യവുമായി ഞാൻ മുകളിലേക്ക് കണ്ണ് തുറന്നു കിടന്നു..

❤❤❤

തുടരും…

ലാഗ് ആണെന്ന് അറിയാം.. നല്ല കട്ട ലാഗ് ആയിരിക്കും.. പക്ഷെ പെട്ടന്ന് അവസാനിപ്പിക്കുന്നതാണ്..

ബൈ

ചങ്ക്..❤❤

💬 Comments

View all comments