0%

Chapter Title : മുഹ്സിന 2 [ചങ്ക്]

Author : Chank Read All Parts 4.3K

പിന്നെ ഏതോ ഒരു മാർക്കറ്റ് ഉണ്ട് ദഹറ എന്നോ മറ്റോ ആണ് അവൻ പറഞ്ഞിരുന്നത്.. അവിടെ പോയാൽ ഉമ്മയെയും ഉപ്പയെയും അല്ലാത്തത് മുഴുവൻ കിട്ടുമെന്ന് പറഞ്ഞിരുന്നു.. ചിലപ്പോൾ അവരെയും കിട്ടുമായിരിക്കും ദുബായ് അല്ലെ സ്ഥലം.. അല്ല ഇനി മുഹ്സിന യെ എങ്ങനെ കാണിക്കും ഇതെല്ലാം…

ചോദിച്ചു നോക്കാം പോരുന്നുണ്ടേൽ വന്നോട്ടെ.. ഞാൻ അതും മനസിൽ കരുതി ലിഫ്റ്റ് കയറാൻ തുടങ്ങി…

❤❤❤

ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ തന്നെ ഫോൺ എടുത്തു നോക്കി…

അസ്‌ലം ആയിരുന്നു വിളിച്ചത്. അവനിവിടെ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്…

ഞാൻ ഫോണിൽ അവനെ വിളിക്കുവാൻ തുടങ്ങുന്ന സമയം മുഹ്സിന യെ ഒന്നു നോക്കി…

അവൾ ഇവിടെ ഒന്നുമല്ല എന്ന് തോന്നുന്നു..

വേറെ എന്തോ ചിന്തിച്ചു ദോശ യിൽ വിരൽ ഇട്ടു തിരിക്കുകയാണ്..

എന്ത് പറ്റി.. അവളെ ഉണർത്തികൊണ്ട് ചോദിച്ചു…

ഒന്നുമില്ല എന്ന പോലെ അവൾ തലയാട്ടി…

ടി.. എന്താ പ്രശ്നം.. ഇന്നലത്തെ ആണേൽ അത് മറന്നു കള…. ഞാനും മറന്നു.. നമുക്ക് ഇനി പഴയ പോലെ സംസാരിക്കാൻ കഴിയില്ലായിരിക്കും പക്ഷെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം. അവളുടെ ബോറടിക്കു കാരണം അതാവാം എന്ന് കരുതി പറഞ്ഞു..

ഹേയ് അതെല്ലടാ.. ഇക്ക ഇത് വരെ വിളിച്ചിട്ടില്ല.. ഞാൻ അങ്ങോട്ട്‌ വിളിച്ചിട്ടാണേൽ കാൾ പോകുന്നുമില്ല..

ഹോ അതാണോ.. ഇക്ക ഡ്യൂട്ടിയിൽ ആയിരിക്കും.. ചിലപ്പോൾ ഓഫീസിനുള്ളിൽ ഫോൺ എടുക്കാൻ കഴിയില്ലായിരിക്കും ഞാൻ അവളെ സമാധാനപ്പെടുത്തി കൊണ്ട് പറഞ്ഞു…

ഹ്മ്മ്.. മുഹ്സിന മൂളി കൊണ്ട് ഓരോ കഷ്ണങ്ങളായി ദോശ മുറിച്ചു കഴിക്കുവാൻ തുടങ്ങി…

ഹലോ അസ്‌ലം…

ഹലോ.. ടാ തെണ്ടി ഞാൻ

💬 Comments

View all comments