Chapter Title : മുഹ്സിന 3 [ചങ്ക്]
അതും പറഞ്ഞു നിർത്തി കൊണ്ട് വിദൂരതയിലേക് എന്ന പോലെ നോക്കി ഇരുന്നു.. പക്ഷെ.. അവളുടെ ഉള്ളിൽ ഉള്ളത് മുഴുവൻ എന്താണെന്നു അറിയാനായി ഞാൻ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.. ഇക്ക നാട്ടിലേക് വരുമെന്ന് കരുതി കാത്തിരുന്ന ഞങ്ങളെ ഞെട്ടിച്ചയിരുന്നു എന്നെ അങ്ങോട്ട് കൊണ്ട് പോകുവാനുള്ള തീരുമാനം.. അതും അടുത്തെങ്ങും നടക്കില്ല എന്നായിരുന്നു ഞാൻ കരുതിയത്.. പക്ഷെ അതിനും ഇക്ക ഒരു വഴി കണ്ടിരുന്നു.. നിന്നെ കൂടേ അങ്ങോട്ട് കൊണ്ട് വരിക.. നീ ഉണ്ടാവുമെങ്കിൽ പിന്നെ പേടിക്കണ്ട ആവശ്യം ഇല്ലല്ലോ എന്ന് ഇക്കയും കരുതി കാണും… അവൾ അതും പറഞ്ഞു നിർത്തി.. കുറച്ചു നിമിഷങ്ങൾക് ശേഷം വീണ്ടും തുടർന്നു…. നിന്റെ ഇക്കയിൽ നിന്നും ഒരു ഉമ്മയാകുവാൻ എനിക്ക് സാധിക്കില്ല.. ഇനി അങ്ങനെ നടന്നാൽ തന്നെ അതൊരു മിറാക്കിൾ ആയിരിക്കും.. പക്ഷെ അതിന് പോലും. വർഷങ്ങൾ വേണ്ടി വരും…. എനിക്ക് കഴിയില്ല...അത്രയും കാലം ഈ പ്രെഷർ താങ്ങി ജീവിക്കാൻ.. ഒരു പക്ഷെ.. ഇതിനാലിതം ഞാൻ.. മുഹ്സിന ക് സംസാരിക്കാൻ കഴിയാതെ ഒരു നിമിഷം നിന്നു.. അവളുടെ വാക്കുകളിൽ വിറയൽ നിറയുന്നത് പോലെ.. എനിക്ക് മനസിലാവുന്നുണ്ട് അവൾ എന്താണ് പറഞ്ഞു വരുന്നതേന്ന്.. ഇനിയും ഈ ടോർച്ചർ തുടർന്നാൽ അവൾ ആത്മഹത്യ ചെയ്യുവാനോ.. അതെല്ലേൽ വിഷാദ രോഗത്തിന് അടിമ പെടുവാനോ സാധ്യതയുണ്ട്… എന്നോട് എന്നും ചിരിച്ചു കളിച്ചു വർത്തമാനം പറയുന്ന ഇവളുടെ ഉള്ളിൽ ഇത്രത്തോളം ടെൻഷൻ ഉണ്ട് എന്നത് തന്നെ എന്റെ ആദ്യത്തെ അറിവായിരുന്നു.. ഞാൻ ഒരു നിമിഷം പടച്ചോനെ ഓർത്തു പോയി.. ചെയ്യുന്നത് തെറ്റാണെന്നു നല്ലത് പോലെ അറിയാം.. പക്ഷെ…
💬 Comments
View all comments