Chapter Title : മുഖിൽ 2 [Jyotish]
അവളുടെ മുടി ഇഴകൾ അവളുടെ ഇടത്തെ മറിനെ മറച്ചു...
അവളുടെ ചെറു പുഞ്ചിരിയിൽ ഒരു ഗ്രാം അരി കൊള്ളുന്ന ആ നുണ കുഴികൾ വായുടെ ഇരു വശത്തായും പ്രകടമായി...
"സുന്ദരി കണ്ണാൽ ഒരു സെയ്‌തി "....
പാട്ടുകാരനോടൊപ്പം സ്റ്റാൻലി അവളെ വിക്ഷിച്ചു കൊണ്ട് ഗിറ്റാർ വായന ശക്തമായി തുടർന്ന്...
പാട്ടിനൊപ്പം സ്റ്റേജിലേക്ക് നടന്നു കയറുന്ന ആ കൂടെ സുന്ദരിയെ കണ്ടപ്പോൾ സ്റ്റാൻലിക്ക് അവന്റെ അടിവയറ്റിൽ ഒരു ഐസ്കട്ട വീണു ഉരുക്കുന്ന പോലെ ഒരു തോന്നൽ ഉണ്ടായി....
സ്റ്റാൻലി ഇതിനു മുൻപ് കൊറേ പെൺകുട്ടികളെ ഇങ്ങനെ കണ്ടിട്ടുണ്ടെങ്കിലും.. എന്തുകൊണ്ടോ ആ സുന്ദരിയുടെ മുഖത്തു നിന്നും അവനു അവന്റെ കണ്ണുകളെ മാറ്റാൻ കഴിഞ്ഞില്ല..
... സ്റ്റാൻലി ആ കുട്ടിയെ തന്നെ നോക്കി ഗിറ്റാർ വായിക്കുകയാണ്.... ആ കുട്ടി സ്റ്റേജിൽ കയറി ജാൻസിക്കും മണവാളനും ചിരിച്ചുകൊണ്ട് കയ്യ് കൊടുത്തു കോൺഗ്രാറജൂലെഷൻസ് പറഞ്ഞു സുന്ദരിയുടെ ഒപ്പം സ്റ്റേജിൽ അവളുടെ അമ്മയും അനിയനും ഉണ്ടായിരുന്നു ...സിജു ക്ഷീണിച്ച ചൂണ്ടു വിരൽ കൊണ്ട് ഇതെല്ലാം ക്യാമറയിൽ പകർത്തി
ജാൻസി ഇടക്ക് ഇടക്ക് സ്റ്റാലിയെ നോക്കുന്നുണ്ടായിരുന്നു...
സുന്ദരിയെ നോക്കികൊണ്ട് ഇരുന്ന സ്റ്റാൻലിയുടെ കണ്ണ് ഒരു നിമിഷം അറിയാതെ ജാൻസിയിലേക് പോയി... ജാൻസിയുടെ കണ്ണ് സ്റ്റാൻലിയിലേക്കും.... അവർ തമ്മിൽ ഒരു നിമിഷം നോക്കി നിന്നു...
പെട്ടെന്ന്നുണ്ടായ തമ്മിലെ നോട്ടത്തിൽ സ്റ്റാൻലി പോലും അറിയാതെ അവന്റെ കൈകൾ ഗിറ്റാർ വായന നിർത്തി...
ഗിറ്റാറിന്റെ പെട്ടന്നുള്ള നിശബ്ദതയെ ആ സ്റ്റേജിലും ഹാളിലും ഉണ്ടായിരുന്ന ചിലരെങ്കിലും ശ്രദ്ധിക്കാതെ ഇരുന്നില്ല....
(തുടരും).....
💬 Comments
View all comments