Chapter Title : മുകുളങ്ങൾ
അത്രയേറെ കെയർ ചെയ്തത്. അവൾക്കിഷ്ടപ്പെട്ട സ്വീറ്സ് ഒക്കെ വാങ്ങികൊടുത്ത്, അവളുടെ കൂടെ ബസ് സ്റ്റോപ്പ് വരെ കൊണ്ടുപോയി ദിനവും വിടുമ്പോൾ മനസിലെന്നും സന്തോഷമായിരുന്നു. ഇതിനിടയ്ക്ക് നീതുവും കാർത്തിക്കും പ്രണയം തുടങ്ങി. ഞങ്ങളെയാരെയും അറിയിക്കാതെയുള്ള പ്രണയം ആയിരുന്നു എങ്കിലും ഞങ്ങൾക്ക് കാര്യങ്ങൾ പിടികിട്ടി തുടങ്ങിയിരുന്നു. രമ്യ ഇക്കാര്യത്തിൽ വളരെയധികം ദേഷ്യപ്പെടുമായിരുന്നു, അവളുടെ കോപം കാണുമ്പോൾ അവളുടെ ഉള്ളിൽ കാർത്തിക്കിനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നോ എന്ന് തോന്നി പോവും...അവരാകട്ടെ പയ്യെ പയ്യെ, ഞങ്ങളിൽ നിന്ന് അകലുന്നത് പോലെയും തോന്നി തുടങ്ങി. രമ്യയുടെ സങ്കടങ്ങളേറെയായിരുന്നു, നീതുവിന്റെ സ്വഭാവത്തിലെ വ്യത്യാസങ്ങളും, വീട്ടിൽ അമ്മായി അമ്മയുടെ പോരും, ഭർത്താവിന്റെ അവഗണനകളും സങ്കടങ്ങളാക്കി എന്റെയടുത്ത് പറഞ്ഞു കൊണ്ടേ ഇരുന്നു...ഒടുവിൽ പ്രസവാവധി എടുത്ത് അവൾ പോയപ്പോൾ ആരുമില്ലാത്തത് പോലെ..കര്ശനക്കാരായ അവളുടെ വീട്ടുകാർ കാരണം അവളുമായി സംസാരിക്കുവാൻ ബുദ്ധിമുട്ടായിരുന്നു, നീതുവും കാർത്തിക്കും എന്നെ പാടെ അവോയ്ഡ് ചെയ്തു..ഞാനും ശിവയും ചെന്നൈയിലെ ബാറുകളിൽ ഞങ്ങളുടെ നല്ല സമയം ചിലവഴിച്ചു കൊണ്ടിരുന്നു. കമ്പനി മാറുവാനുള്ള ശ്രമങ്ങളും പതിയെ തുടങ്ങി....
എത്ര പെട്ടന്നാണ് മാസങ്ങൾ കടന്ന് പോയതെന്ന് അറിയില്ല. രമ്യ തിരിച്ചെത്തി, പതിവിലും ഉഷാറായി. അമ്മയായ അവളുടെ കോൺഫിഡൻസ് പതിന്മടങ്ങ് കൂട്ടിയത് പോലെ തോന്നി. കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറുചുറുക്കോടെ അവൾ പെരുമാറി. ഞാനാണ് അതിൽ ഏറ്റവും സന്തോഷിച്ചത്. കാർത്തിയും നീതുവും അതിനിടെ ഒഫീഷ്യലായി അവരുടെ പ്രണയം പരസ്യപ്പെടുത്തിയിരുന്നു. അതിനു ശേഷം നീതു കുറച്ച് ഫ്രീയായി പെരുമാറി തുടങ്ങി.പക്ഷെ ഞാനും രമ്യയും അവരെ അധികം മൈൻഡ് വെച്ചില്ല. ഞാൻ ആയിടെ വാങ്ങിയ ബൈക്കിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും, പിന്നെ രമ്യയും...
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകീട്ട് എല്ലാവരും അവരവരുടെ പണികൾ തീർത്ത് എത്രയും വേഗം വീടണയുവാനും, എന്നെ പോലുള്ള ബാച്ചിലേഴ്‌സ് ബാർ അണയുവാനും തിരക്ക് കൂട്ടുന്ന ദിവസം. സമയം വൈകുന്നേരം ഏഴരയായി കാണും, രമ്യയുടെ ക്യാബിനു മുന്നിലൂടെ പോവുമ്പോൾ അവൾ ടെൻഷനടിച്ച് പണിയെടുക്കുകയാണ്. പോവാറായില്ലേ എന്ന് ചോദിച്ചപ്പോൾ പണി തീര്നില്ലേൽ ജോലി വിട്ട് പോവേണ്ടി വരുമെന്ന് അവൾ പറഞ്ഞു. ഏഴരക്ക് മേലെയൊന്നും അവൾ വർക്ക് ചെയ്തു കണ്ടിട്ടില്ല. ഞാൻ എന്റെ കള്ളുകുടി പ്രോഗ്രാം മാറ്റിവെച്ച് അവൾക്കായി
💬 Comments
View all comments