Chapter Title : മുകുളങ്ങൾ - 2
എടുക്കുകയായിരുന്നു. ( ഹാക്കിങ് എന്നൊക്കെ പുറം മോടിക്ക് പറയാം, ഒരു ചെറിയ സോഫ്ട്വെയർ വെച്ചുള്ള കളിയാണ് ). നീതുവും രമ്യയും തമ്മിലുള്ള ചാറ്റിങ്ങിൽ എന്തേലും ഉണ്ടോ എന്ന് നോക്കുകയായിരുന്നു ലക്‌ഷ്യം. പക്ഷെ ആദ്യം കണ്ടത്, രമ്യയുടെ കെളവനായ മാനേജർ അവളെ ഒളിപ്പിക്കുന്നതാണ്. അവൾ തിരിച്ച് ഒലിപ്പിക്കുന്നില്ല എങ്കിലും സെക്സ് ചുവയുള്ള അങ്ങെരുടെ മെസേജസ് അവൾ എതിർത്തിട്ടില്ല. പിന്നെ വായിച്ചത് രമ്യയും, കാർത്തിയും തമ്മിലുള്ള ചാറ്റിങ്ങാണ്. കാർത്തിയുടെ പിന്നാലെ അവൾ ആരുമറിയാതെ കല്യാണത്തിന് ശേഷവും നടന്നിട്ടുണ്ടെന്ന് മനസിലായി, അവൻ അവളെ നല്ല പോലെ അവോയ്ഡ ചെയ്തിട്ടുണ്ടെന്നും പിടികിട്ടി. ഒടുവിൽ നീതുവും രമ്യയും തമ്മിലുള്ള ചാറ്റിങ്ങിലെത്തി. അവരുടെ അവസാന ചാറ്റിങ്ങിൽ എന്നെ പറ്റിയാണ് പറഞ്ഞിരുന്നത്. നീതു പറഞ്ഞത് പോലെ തന്നെ ഞാൻ അവളോട് മോശമായി പെരുമാറി എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, എനിക്ക് കലി കൂട്ടിയത് അവളുടെ നല്ലവൾ ചമയൽ കണ്ടിട്ടാണ്. അവൾ പല വട്ടം എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന്, എനിക്ക് കല്യാണ പ്രായം ആയതിന്റെ പ്രശ്നമാണെന്നും.....ദേഷ്യം ഇരമ്പിയപ്പോൾ പുറത്തിറങ്ങി രണ്ട് സിഗററ്സ് ഒറ്റ നില്പിൽ വലിച്ച് തീർത്തു...ഓഫീസ് ലിഫ്റ്റിനകത്തേക്ക് കയറുന്നതിനു മുൻപ് അങ്ങകലെ രമ്യ ബസ് ഇറങ്ങുന്നത് കണ്ടു. ഞാനത് ശ്രദ്ധിക്കാതെ എന്റെ ക്യാബിനിലേക്ക് പോയി.
ഓഫീസിലെ തന്നെ ഏറ്റവും മുക്കിലുള്ള ഒരു ക്യാബിനായിരുന്നു എന്റേത്. ക്ളോസ്ഡ് റൂം കിട്ടുവാനുള്ള സീനിയോറിറ്റി ആയെങ്കിലും ഗ്ളാസ് റൂമിൽ ഇരിക്കുന്നതിലും കൂടുതൽ പ്രൈവസി ഇവിടെ കിട്ടുമായിരുന്നു. ഒരു സിനിമ കാണുവാനോ, ഫേസ്‌ബുക്കിൽ നോക്കിയിരിക്കാനോ എന്തിനു കാലുകൾ കയറ്റി വെച്ച് നീണ്ട് നിവർന്ന് കസാരയിൽ കിടന്നാൽ പോലും ആർക്കും കാണുവാൻ പറ്റില്ല, ആളുകൾ ഇങ്ങോട്ട്
💬 Comments
View all comments