0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

ആയതു കൊണ്ട് മരങ്ങളൊക്കെ പൊട്ടി വീണും അല്ലാതെയും ലൈനിൽ പല പ്രശങ്ങളും ഉണ്ടാവും അപ്പൊ എല്ലാം കൂടി ഒരാളെ കൊണ്ട് പറ്റില്ല .ചിലപ്പോൾ ഒന്നിലധികം പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പലർക്കും പല പല റൂട്ടിൽ പോകേണ്ടി വരും .

രാത്രി ഓഫീസിലെ ഫോണടിക്കുന്നതു കേട്ട് ആരെങ്കിലും കറണ്ടില്ലെന്നു പറയാനായിരിക്കും എന്ന് കരുതി മുകുന്ദൻ പേനയും രെജിസ്റ്റർ ബുക്കും എടുത്ത് റെഡിയായി ഫോൺ അറ്റൻഡ് ചെയ്തു .

..ഹലോ കെ എസ് ഇബി ..

..ഹലോ ..

..ആ പറഞ്ഞൊ കെ എസ് ഇബി ആണ് ..

..ആ സാറേ ഇവിടെ ഇവിടെങ്ങും കറണ്ടില്ല ..

...ഓക്കേ നിങ്ങൾ സ്ഥലം പറയു …

..സാറേ വെറ്റമുക്കിലാ ..

..ആ ശരി ..ആഹ്.. ഏഹ് എവിടെ വെറ്റമുക്കിലോ ...

വളരെ ഉദാസീനനായി കംപ്ലെയിന്റ് രജിസ്റ്ററിൽ എഴുതിക്കൊണ്ടിരുന്ന മുകുന്ദൻ വെറ്റമുക്കെന്നു കേട്ടപ്പോ ആവേശം കൂടി .

..ദാ ഉടനെ ശരിയാക്കാം ..

എന്ന് പറഞ്ഞ് മുകുന്ദൻ ഫോൺ വെച്ച് ആവേശത്തോടെ നേരെ ഓവര്സീയറിന്റെ അടുത്തേക്കോടി .

..സാറേ സാറേ ..

..ഏഹ്.. ഏഹ് ..എന്താ ..

ചെറിയൊരു മയക്കത്തിലിരുന്ന അയാൾ മുകുന്ദന്റെ വെപ്രാളത്തോടെയുള്ള വിളി കേട്ട് പേടിച്ച് പോയി .

..സാറേ വെറ്റമുക്കില് കറണ്ടില്ല ..

..ആഹാ അത്രേയുള്ളു അതിനാണോ മുകുന്ദാ ആളെ പേടിപ്പിക്കുന്നെ ..

മുകുന്ദൻ ചമ്മിപ്പോയി ..ആവേശം കുറച്ച് കൂടിയോ എന്ന് തോന്നി പതിയെ പറഞ്ഞു

..അത് സാറേ ഞാൻ പോകാമെന്നു പറയുവായിരുന്നു ...

..അതിനെന്താ താൻ പൊക്കോ ..എന്താ അവിടെ പ്രശനം മരം വല്ലോം വീണോ ..

..ആ

💬 Comments

View all comments