0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

മേടിക്കാനായി പോയി .അയാളുടെ മനസ്സിൽ അപ്പോഴും മുകുന്ദേട്ടാ എന്നുള്ള വിളി അലയടിക്കുകയായിരുന്നു .ഇന്നുവരെ തന്നെ അങ്ങനെ വിളിച്ച് കേട്ടിട്ടില്ല .എന്തോ ഒരു പ്രത്യേകത അയാൾക്ക് ആ വിളിയിൽ തോന്നി .ഒരു നിസ്സഹായ ആയ പെണ്ണിൻറെ പ്രതീക്ഷകൾ ചാലിച്ച വിളി .അയാൾ പെട്ടന്ന് തന്നെ കഴിക്കാനുള്ളത് മേടിച്ച് റൂമിലേക്ക് പോയി .ആ സമയം കൊണ്ട് സുമിത്ര കുഞ്ഞിനെ കട്ടിലിലേക്ക് ഉറക്കി കിടത്തിയിട്ട് കുളിക്കാനായി പോയിരുന്നു .മുകുന്ദൻ നിഷ്കളങ്കമായി ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അവനരികിൽ തന്നെ കിടന്നു .അവന്റെയാ നിഷ്കളങ്ക മുഖം കണ്ടപ്പോൾ വിഷമം തോന്നി .ഈ മൂന്നാലു ദിവസം കൊണ്ട് അവൻ തനിക്കും പ്രിയപ്പെട്ടവനായിരിക്കുന്നു .എത്രയോ പ്രാവശ്യം താൻ എടുത്തോണ്ട് നടക്കുകയും തന്റെ തോളിൽ കിടത്തി ഉറക്കുകയും ചെയ്തു .അവനിനി അച്ഛന്റെ സ്വഭാവവും അമ്മയെ ഉപദ്രവിക്കുന്നതുമൊക്കെ തിരിച്ചറിയുന്ന പ്രായത്തിൽ എങ്ങനെ ആയിത്തീരും അവന്റെ സ്വഭാവം .ഒരിക്കൽ താൻ ഒറ്റയ്ക്കായതു പോലെ ഇവനും ഒറ്റയ്ക്കാവും .ഇവനെ സംരക്ഷിക്കാനും അവന്റെ ചെറിയമ്മയും ചെറിയച്ഛനും വരുമായിരിക്കും .വളരുമ്പോ ഏതെങ്കിലും സാറ് എവിടുന്നെങ്കിലും വരും അവനു പഠിക്കാനുള്ള അവസരമൊരുക്കും .അവൻ നല്ലത് പോലെ വളരും തന്നെപ്പോലെ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഒരു ജോലി നേടും .മുകുന്ദൻ അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു .അപ്പോഴേക്കും കുളിമുറിയുടെ കതവ് തുറക്കുന്ന ശബ്ദം കേട്ട് .മുകുന്ദൻ കുഞ്ഞിൽ നിന്നല്പം മാറിക്കിടന്നു .കുളി കഴിഞ്ഞ് ഇറങ്ങി വന്ന സുമിത്രയ്ക്കു ഒരു പ്രത്യേക സൗന്ദര്യം ഉള്ളത് പോലെ മുകുന്ദന് തോന്നി .അവിടെ നിന്നപ്പോൾ തന്നെ കുളി കഴിഞ്ഞ പെണ്ണിനെ മത്ത് പിടിപ്പിക്കുന്ന മണം മുറിയിലാകെ പരന്നു .തല ചരിച്ച് മുടി കോതിക്കൊണ്ടവൾ മുകുന്ദനെ നോക്കി

💬 Comments

View all comments