0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടാണ് . ഞാൻ ദൈവത്തിനു തുല്യമായി കാണുന്ന എന്റെ സാറ് പോലും അറിഞ്ഞിട്ടില്ല ഞാനീ ലീവെടുത്ത് നിക്കുന്നതൊക്കെ .ഇനിയുമധികം എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല ..

മുകുന്ദൻ അവളെ നോക്കി .നിർവികാരതയോടെ കുഞ്ഞിന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരിക്കുന്നെങ്കിലും പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ടെന്നു തോന്നിയ അയാൾ വീണ്ടും തുടർന്നു ..

..എനിക്കെന്റെ ജോലി കൂടി നോക്കണ്ടേ സുമിത്രേ..

..ലീവെടുത്താ ഞാനീ നിക്കുന്നെ ..അതറിയാമല്ലോ അല്ലെ ..

..കഷ്ടപ്പെട്ട് കിട്ടിയ ജോലിയാ അറിയോ .അതെനിക്ക് കളയാൻ പറ്റില്ല ..എനിക്കിപ്പോ തന്നെ ഇങ്ങനെ ഉപദേശിക്കാനല്ലേ പറ്റൂ ..

..ഒന്നോർത്ത് നോക്കിയേ ഞാനിതെന്തിനാ ഇവിടിങ്ങനെ നിന്നു കഷ്ടപ്പെടുന്നെ.. .

..എത്ര ദിവസമെന്നു കരുതിയാ ഞാനീ നിക്കുന്നെ ..

..ഹലോ ..ഹലോ.. എന്തെങ്കിലുമൊന്ന് പറ സുമിത്രേ ..നിന്റെ വീടിന്റെ അഡ്രസ് പറ ഞാൻ നാട്ടിൽ പോകുമ്പോ അന്വേഷിച്ച് അവരോട് വിവരം പറയാം …

..ഡിസ്ച്ചാര്ജും ആയില്ലേ ഇനീപ്പോ എനിക്ക് പോകാമല്ലോ ..എന്റെ ആവശ്യമില്ലല്ലോ ..

..ഹോ മൈരിത് ..എന്തെങ്കിലുമൊന്ന് പറ സുമിത്രേ …ഇത്രേം നേരം ഞാനിവിടെ കെടന്നു ചിലച്ചിട്ടും ഒരക്ഷരം പറയുന്നില്ലല്ലോ ..

..ആ എന്നാ ഒരു കാര്യം ചെയ്യ് അഡ്രെസ്സ് പറയുന്നില്ലെങ്കി എഴുന്നേൽക്ക് .ഞാൻ വിളിച്ചോണ്ട് വന്നതല്ലേ തിരിച്ച് ആശുപത്രിയിൽ കൊണ്ട് വിടാം പിന്നെ എന്താന്ന് വെച്ചാ ആയിക്കോ ..

മുകുന്ദൻ പോകാനായി എഴുന്നേറ്റു

..ഇങ്ങോട്ട് എഴുന്നേറ്റ് വാ .. ഞാൻ ഓട്ടോ വിളിക്കാം ...

..ശെടാ ഇതെന്തൊരു മൈര് ..നാശം പിടിക്കാൻ ഒന്ന് വരുന്നുണ്ടോ നീയ് ..വരുന്നെങ്കി വാ അല്ലെങ്കി അവിടിരി ..ഞാൻ പോകുവാ ..

എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് അയാൾ നടക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും സുമിത്ര വിളിച്ചു.

..മുകുന്ദേട്ടാ ..

ആ വിളി കേട്ട് അയാൾ പിടിച്ച് നിറുത്തിയ പോലെ നിന്നു

..മ്മ് എന്താ ..

..ഇപ്പൊ എവിടുന്ന് വന്നെടി നിന്റെ വായിൽ നാക്ക് ..എത്ര നേരം കൊണ്ട് ഓരോന്ന് ചോദിക്കുവാ നിന്നോട്..

..എനിക്കിതിന്റെ വല്ല കാര്യവുമുണ്ടോ.. വല്ലേടത്തും കിടന്ന നിന്നെയൊക്കെ ഇനീം ഞാൻ ചുമക്കണോ..

അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാറായത് മുകുന്ദൻ കണ്ടു .ഇനി താനും

💬 Comments

View all comments