Chapter Title : മുലച്ചി [ Akku]
യാത്ര പറഞ്ഞിറങ്ങി ലക്ഷ്യമില്ലാതെ ഇരുട്ടത് റോഡിലൂടെ നടന്നു റെയില്വേ സ്ടഷനില് എത്തി, വിടുവാന് തയാറായി കിടന്ന ട്രയിനിലെ ഏറ്റവും ഒടുവിലെ ബോഗിയില് കയറി, മുകളിലെ ഒരു ബെര്ത്തില് കയറി സഞ്ചി തലയിണയാക്കി കിടന്നുറങ്ങി. വെളുപ്പാന് കാലമായപ്പോള് യാത്രകാര് കൂടി വന്നു, ഏതോ വിരുതന് തട്ടി ഉണര്ത്തി ഒതുക്കിയിരുത്തി, ക്രമേണ അവന് ചരിഞ്ഞു കിടന്നുറങ്ങി ഞാന് പുറത്തുമായി.
വണ്ടി ഏതോ സ്ടഷനില് നിറുത്തി, ഏതാ സ്ഥലമെന്നു എന്തിനു നോക്കണം ഇറങ്ങി നടന്നു, വെളിയില് വരുമ്പോള് ബസ്സ് ജീവനക്കാരുടെ കലപില ശബ്ദം, ഒന്നും ശ്രദ്ധിക്കാതെ ആദ്യം വിടുന്ന വണ്ടി എന്ന് പറഞ്ഞ ബസ്സില് കയറി, കുറെ പോയപ്പോള് ടിക്കറ്റ്എടുക്കാന് പോക്കറ്റില് കയിട്ടു, അത് എങ്ങും ചെന്ന് തട്ടാതെ നീണ്ടു പോയി. ഞെട്ടിപോയി, ഏതോ വിരുതന് തന്റെ അടി നിക്കറിന്റെ പോക്കറ്റില് ബ്ലഡ് വച്ചിരിക്കുന്നു. കാരിയം പറഞ്ഞപ്പോള് ബസ്സില് ഉണ്ടായിരുന്നവര്ക്ക് സംഗതി പിടികിട്ടി; ബസ്സ്ക്കാരുടെ കാരുന്ന്യത്തില് ടൌണില് വരെ ഫ്രീ യാത്ര കിട്ടി.
ബസ്സ് ഇറങ്ങി ലക്ഷ്യമില്ലാതെ എത്ര ദൂരം നടനുവേന്നറിയില്ല, വിശപ്പും ക്ഷീണവും തളര്ത്തി കയിലാണേല് പത്തു പൈസയുമില്ല, പൈപ്പ് വെള്ളത്തില് ദാഹം ഒതുക്കി മൂലയില് അടഞ്ഞു കിടന്നിരുന്ന പീടിക തട്ടില് കിടന്നുറങ്ങി. ഉണരുമ്പോള് നേരം വൈകിയിരുന്നു, ഞാന് കിടന്നിരുന്ന സ്ഥലത്ത് ആകെ തിരക്കായി. തട്ടുകടക്കാരുടെ ബഹളം, പിന്നെ മനസില്ലായി അതിനടുതായുള്ള തീയേറ്ററില് സിനിമയ്ക്ക് വന്നവരുടെ തള്ളായിരുന്നു.
മറ്റു വഴിയൊന്നു കാണാതെ ആകുലപെട്ടിരിക്കുമ്പോള് തട്ടുകടക്കാരില് ഒരുവന് അലറിവിളിച്ചു, ഇരുന്നു നാടകം കാണാതെ വന്നു സഹായിക്കെടാ കൊശവാ, വയറു നിറച്ചു വെട്ടി വിഴുങ്ങാന് മാത്രമേ നിന്നെക്കെ കൊണ്ടാകൂ, അയാള് പറഞ്തൊക്കെ ചെയ്തു,
💬 Comments
View all comments