0%

Chapter Title : മുല്ല 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 415

ദേഷ്യം പോയതിലുള്ള ആശ്വാസമായിരുന്നു ബെല്ലയ്ക്ക്... രണ്ടാമത്തെ പിരീഡ് കഴിഞ്ഞുള്ള ഇന്റർവലിൽ ഗ്രൌണ്ടിന്റെ അരികിലുളള വാകമരത്തിന്റെ ചോട്ടിലേക്ക് മോസി ബെല്ലയേയും കൂട്ടിപ്പോയി...

“ നീ ന്നലെ ഉറങ്ങീലേ... “ മരത്തിനു ചുറ്റും ചതുരത്തിൽ കെട്ടിയിരിക്കുന്ന തറയിൽ ഇരുന്ന് ബെല്ലയുടെ വലതുകൈപ്പടം തന്റെ കൈക്കുള്ളിലാക്കി മോസി ചോദിച്ചു... ബെല്ലയ്ക്ക് അതു വളരെ ആശ്വാസം നൽകി... “ ഇല്ല... എന്നാന്ന് അറിയില്ല... നീ പോയേപ്പിന്നെ ഒരേനക്കേട്... എന്തൊക്കെയോ ഓർത്ത് അങ്ങിനെ കിടന്നു... കുറേ കരഞ്ഞു... “ അപ്പോഴും മോസിയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ബെല്ലയ്ക്ക് ഉണ്ടായിരുന്നില്ല... “ ന്തേ ബെല്ലാ നീയിങ്ങനെ?... അങ്ങനേന്നും പാടില്ലാന്ന്... നമ്മൾ പെൺകുട്ടികളല്ലേ... “ ബെല്ലയുടെ കൈകളിൽ അവളെ സാന്ത്വനിപ്പിക്കാനെന്നവണ്ണം തഴുകിക്കൊണ്ട് മോസി പറഞ്ഞു... “ അറിയാഞ്ഞിട്ടല്ല മോസി... എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്... നീയില്ലാതെ... “ പറഞ്ഞത് മുഴുമിപ്പിക്കാതെ ബെല്ല ചുണ്ടുകൾ കടിച്ചമർത്തി വിതുമ്പുമ്പോൾ മോസിയുടെ മനസ്സിൽ പെരുമ്പറകൾ മുഴങ്ങുകയായിരുന്നു... എന്താപ്പോ ഇതിനൊരു സൊലൂഷൻ... “ ന്റിഷ്ടാ നിന്നെ എനിക്കും ഇഷ്ടാണ്... “ അതു പറഞ്ഞപ്പോൾ ബെല്ലയുടെ മുഖം തന്റെ നേരെ പ്രകാശത്തോടെ നോക്കുന്നത് മോസി കണ്ടു... ബെല്ലയ്ക്ക് ആനാവശ്യമായ പ്രതീക്ഷകൾ നൽകരുതല്ലോ... അവൾ പെട്ടെന്ന് തന്നെ അടുത്ത വാചകത്തിലേക്ക് കടന്നു... “ ഇഷ്ടംന്ന് ച്ചാൽ... ഒരു നല്ല കൂട്ടുകാരിയോടു തോന്നുന്നത് പോലെ... പുടികിട്ട്യാ...“ ബെല്ലയുടെ മുഖത്തേക്ക് നോക്കിയ മോസിക്ക് അവളുടെ മുഖത്തെ പ്രാകാശം കുറയുന്നതു പോലെ തോന്നി... “ ഉം... മനസ്സിലായി... എന്നാലും നീ റോസിയുടെ പോലെ എന്നെ വിട്ടു പോയില്ലല്ലോ... താങ്ക്സ്... “ അതു പറഞ്ഞിട്ട് നിറപുഞ്ചിരിയോടെ ബെല്ല മോസിയുടെ കരമെടുത്ത് കമ്പികുട്ടന്‍.നെറ്റ്ചുംബിച്ചു...

💬 Comments

View all comments