Chapter Title : മുല്ല 2 [പഴഞ്ചൻ]
ഞാനത് ഓർത്തില്ല... എന്നാൽ പോയി ചോയിച്ചേച്ചും വരാം... “ അവൾ മുഖം തുടച്ചു കൊണ്ട് പോകാൻ തിരിഞ്ഞപ്പോൾ മോസി അവളുടെ കയ്യിൽ പിടിച്ച് താഴേക്കിരുത്തി... “ അതിന് ന്ന് വൈകിട്ടല്ലേ ഹിന്ദി ക്ലാസ്സ്... അപ്പൊ ചോദിക്കാം... “ മോസി നിർബന്ധിച്ചപ്പോൾ ബെല്ല മനസില്ലാ മനസ്സോടെ അവളുടെ ഒപ്പമിരുന്നു... വൈകിട്ടത്തെ ഹിന്ദി ക്ലാസ്സിൽ വച്ച് ബെല്ല സെയ്ഫിനോട് കാര്യത്തെക്കുറിച്ച് പറഞ്ഞെങ്കിലും മോസിയുടെ കൃത്യമായ ഇടപെടൽ കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലാതെ മാറിപ്പോയി... ഒരു സംശയം ചോദിക്കാനാണ് വന്നതെന്ന് പറഞ്ഞ് സെയ്ഫ് ഒഴിവായി... ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു... ബെല്ലയ്ക്ക് മോസിയോടും... സെയ്ഫിന് മോസിയോടും... സിദ്ധാർത്ഥിന് ബെല്ലയോടുമുള്ള പ്രണയം വളർന്നു കൊണ്ടിരുന്നു... പഠനത്തിന്റെ നാൾവഴികളും പിന്നിലേക്ക് പോയ്പ്പോയ്ക്കൊണ്ടിരുന്നു... അങ്ങിനെ സ്കൂളിന്റെ ആനിവേഴ്സറി ദിനം വന്നെത്തി... പല പല ഐറ്റംസ് സ്റ്റേജിൽ വന്നുപോയി... സയൻസ് ബാച്ചിലെ കുട്ടികളുടെ മൈം അവതരിപ്പിക്കുന്നതിനുള്ള സമയമായി... “ അടുത്തതായി മൈം അവതിപ്പിക്കുന്നത് സയൻസ് ബാച്ച് – മുഹ്സിന ആന്റ് ബെല്ല... “ അനൌൺസ്മെന്റ് പറഞ്ഞ മ്യൂസിക് ടീച്ചർ സ്റ്റെല്ല സ്റ്റേജിന്റെ കർട്ടൻ ഉയർത്താൻ ആംഗ്യം കാണിച്ചു... “ മുഹ്സിന... ബെല്ല... മുഹ്സിന... ബെല്ല... “ സയൻസ് ബാച്ചിലെ കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു... സ്റ്റേജിൽ വെള്ളയും കറുപ്പും വസ്ത്രങ്ങൾ ധരിച്ച്... മുഖത്ത് ചായംതേച്ച് മോസിയും ബെല്ലയും സ്റ്റേജിന്റെ രണ്ട് വശത്തായി നിൽക്കുന്നു... ബാക്ഗ്രൌണ്ടിൽ വയലിൻ സംഗീതം ഉയരുമ്പോൾ അവർ രണ്ടു വശത്തു നിന്നും സ്റ്റേജിന്റെ മധ്യത്തിലേക്ക് പതിയെ നടന്നു വന്നു... അപ്പോൾ ഓഡിറ്റോറിയത്തിന്റെ സയൻസ് ബാച്ചിന്റെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ട ചില ആർപ്പു വിളികൾ കേട്ടു... “മുഹ്സിന... ബെല്ല... മുല്ല... മുല്ല... “ അർച്ചനയാണ് ആ വാക്കുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്... ബാക്കിയുള്ള കുട്ടികൾ അതേറ്റു പിടിച്ചു... “ മുല്ല... മുല്ല... “ സയൻസ് ബാച്ചിൽ നിന്ന് ഉയർന്ന ശബ്ദം ഓഡിറ്റോറിയത്തിലെ പല കോണുകളിൽ നിന്ന് ഏറ്റുപിടിക്കുന്നത് സ്റ്റേജിൽ നിന്ന മോസിയുടേയും ബെല്ലയുടെയും ചുണ്ടുകളിൽ മന്ദഹാസം വിരിയിച്ചു... “ കുട്ടികൾ നിശബ്ദരായിരിക്കുക... ഇത് മൈമാണ്... കയ്യടികളും കൂക്കിവിളികളും പരിപാടിക്ക് ശേഷം മാത്രം മതി... “ സ്റ്റെല്ല മിസ്സിന്റെ കടുത്ത ശബ്ദം
💬 Comments
View all comments