0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 720

മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു….

ഗൂടല്ലൂരിൽ നിന്നും രക്ഷപെട്ട് പോയ ചെട്ടിയാർ….. എന്റെ ലക്ഷ്മിയെ കൊന്ന ഭാസ്കരന് കൊട്ടേഷൻ കൊടുത്തു വിട്ടവൻ…അവനെയും തേടി അലഞ്ഞു ഞാനാ നാട് മുഴുവൻ ഒടുവിൽ പണ്ടത്തെ സുഹൃത്തുക്കൾ വഴിയറിഞ്ഞു അവനിവിടെ…ഈ നാട്ടിൽ കൂടും കുടുംബവുമായി സുഗിച്ചു ജീവിക്കുവാണെന്ന്…. അന്ന് അമ്മ അവസാനമായി എനിക്ക് തന്നെ കഠാര അവന് വേണ്ടി ഞാൻ രാഗി മിനുക്കിയെടുത്തു…. പറ്റിയ സമയമൊത്തപ്പോ തീർത്തു അവനെയും…”

തന്റെ പ്രതികാര കഥ പറഞ്ഞു തീർത്ത കിതപ്പിൽ പീലിയൊന്ന് ചുമച്ചു…എന്നാൽ പെട്ടെന്നു തന്നെയയാൾ വലം കൈകൊണ്ട് വായ പൊത്തി പിടിച്ചു വീണ്ടും ശക്തിയിൽ ചുമക്കാൻ തുടങ്ങി

“തണുപ്പ് ഇറങ്ങിയതാവും പീലി ചേട്ടാ…”

അയാളുടെ ചുമ കണ്ട ദാസൻ പറഞ്ഞു.. പെട്ടെന്നാണ് അവന്റെ കണ്ണുകൾ അയാളുടെ പൊത്തി പിടിച്ച കയ്യിലേക്ക് നീണ്ടത്…. കൈ പത്തിയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുത്ത ചോര…

“പീലിച്ചേട്ടാ..!

ഉള്ളിൽ കുനിഞ്ഞു കൂടിയ ഭയത്തോടെ ദാസൻ അയാളെ നോക്കി…

“ഹഹാ…. ഇത്…ഇത് കാര്യമാക്കേണ്ടടാ…. ഇതിപ്പോ പതിവാണ്…. നീ ഒച്ചയുണ്ടാക്കി അവളെ അറിയിക്കാണ്ട് ഇരുന്നാൽ മതി.. “”

ചിരിയോടെയും എന്നാൽ ഒരല്പം ഭയത്തോടെ അകത്തെ വാതിലിലേക്കും നോക്കി അയാൾ പറഞ്ഞു….

“പീലിച്ചേട്ടാ ഇതങ്ങനെ നിസ്സാരമായി കാണരുത്…പട്ടണത്തിലെ സുഹൃത്തുക്കൾ പറഞ്ഞറിയാം ഇങ്ങനെ വന്നാൽ അപകടമാണെന്ന്…”

ഭീതിയോടെ ദാസൻ പറഞ്ഞു

“അതൊന്നും സാരമില്ലെടാ…. ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയാ ഞാനിപ്പോ അനുഭവിക്കുന്നത്…. കണ്ണടയാൻ അതികം കാലമില്ലെന്ന് മനസ്സിലാരോ പറയും ഇടക്ക്…സന്തോഷം മാത്രമേ ഉള്ളു എന്റെ ലക്ഷ്മിയുടെ അടുത്തേക്ക് പോവാൻ…പക്ഷെ…”

ആദിയോടെ നെഞ്ചോന്ന് ഉഴിഞ്ഞുകൊണ്ട് പീലിയിരുന്നു…

“ഭാനു…അവളെ ഒന്ന് കരപറ്റിക്കണം… ജയിലിൽ നിന്നിറങ്ങി ചെട്ടിആരെയും കൊന്നശേഷം ഞാൻ പോയത് മറയൂർക്കാണ്… എന്റെ ലക്ഷ്മി ഉറങ്ങുന്ന മണ്ണിലേക്ക്… ഒരു നോക്ക് അവസാനമായി കണ്ട അവളോട് എനിക്ക് പറയാനുണ്ടായിരുന്നു.. അവളുടെ വേദനിപ്പിച്ചവരിൽ ഒരാൾ പോലും ഇനി ബാക്കിയില്ലന്ന്…

നിനക്കറിയോ ദാസാ… എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അതെന്ന്… വലിയ വീടായിരുന്നു നാലുകെട്ട് എന്നൊക്കെ പറയില്ലേ അതുപോലെ… പക്ഷേ ഞാൻ അവിടെ ചെന്നപ്പോൾ… ആരും തിരിഞ്ഞുനോക്കാൻ ഇല്ലാതെ.. കാടും മണ്ണും പിടിച്ച് ഒരു അനാഥാലയം പോലെ… സഹിച്ചില്ലെടാ എനിക്ക്… അതിൽ ഏറ്റവും വിഷമം തോന്നിപ്പിച്ചതെന്താന്നറിയോ

💬 Comments

View all comments