Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
മോശമാണോ…ദാസൻ സ്വയം ചോദിച്ചു…..
അവന്റെ ചിന്തകൾ പല വഴിക്കും സഞ്ചരിക്കാൻ തുടങ്ങി…..
“ദാസാ നീ കുടിക്കുന്നില്ലേ….?
പീലിയുടെ ചോദ്യമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…
“ഏഹ്…അഹ് ഒണ്ട് ഒണ്ട്.. “
പറഞ്ഞതും അവനാ ഗ്ലാസ്സ് അപ്പാടെ അണ്ണാക്കിലേക്ക് കമിഴ്ത്തി….
“അയ്യോ….!!!
വിദേശ മദ്യം അതിന്റെ തനി രൂപം കാണിച്ചതും ദാസൻ തൊണ്ട പുകഞ്ഞുകൊണ്ട് നിലവിളിച്ചു പോയി…
“ഇന്നാടാ ഈ അച്ചാർ കഴിക്ക്…”
പീലി കയ്യിൽ പിടിച്ച അച്ചാറും പാത്രം അവന് നീട്ടി…ഒരു വിരലിൽ ദാസനാ അച്ചാർ കോരി എടുത്തു നാവിൽ തേച്ചു…
“ഹോ…ഇച്ചിരി കടുപ്പം കൂടിയ സാധനമാ പീലിച്ചേട്ടാ…!!
ശ്വാസമോന്ന് നേരെ വീണതും ദാസൻ പറഞ്ഞു
“നിനക്കീ മദ്യപാനമൊന്നും വല്യ ശീലമില്ലല്ലേ…?
കയ്യിലെ ഗ്ലാസ്സ് വായിലേക്ക് കമിഴ്ത്തികൊണ്ട് പീലി പറഞ്ഞു…അതിനൊരു ഊറിച്ചിരി മാത്രമാണ് ദാസൻ കൊടുത്തത്…. കുറഞ്ഞ സമയം കൊണ്ടു തന്നെ രണ്ടു പേരും കൂടെ കുപ്പി പകുതിയാക്കി…കള്ളിന്റെ വീര്യം തലക്ക് മത്തു പിടിപ്പിച്ചെന്ന് മനസ്സിലാക്കിയതും കാലു രണ്ടും നീട്ടിയിരുന്ന പീലിയൊന്ന് ദീർഘ ശ്വാസമെടുത്തു….. മനസ്സൊന്നു തണുത്തത് പോലെ….. രാത്രിയുടെ തണുപ്പവരെ കുളിരു പിടിപ്പിച്ചു….
“പറ പീലിച്ചേട്ടാ…. ഈ നാട്ടുകാർ പറയുമ്പോലല്ല നിങ്ങള്…ഒന്നറിയാം ശ്രമിച്ചാൽ നിങ്ങള് പാവമാ…”
അരഭിത്തിയിലേക്ക് ചാരിയിരുന്ന ദാസൻ പറഞ്ഞു…. അത് കേട്ട പീലിയൊന്ന് ചിരിച്ചു.
“പാവം…ഹഹഹ…. നിനക്കറിയോ ദാസാ…എന്റേയീ കൈകൊണ്ട് ഞാനെടുത്ത ജീവനുകൾ എത്രയാണെന്ന്…”
തന്റെ വലം കൈയുയർത്തി കാണിച്ചുകൊണ്ട് പീലി പറഞ്ഞു…. അയാളുടെ ഉൾകണ്ണിൽ ഒലിച്ചിറങ്ങുന്ന ചോരയുടെയും പിടയുന്ന ശരീരങ്ങളുടയും ചിത്രമൊരു സിനിമ കണക്കെ ഓടിക്കൊണ്ടിരുന്നു…കാതിൽ അലയടിക്കുന്ന അലർച്ചകളും ജീവനുവേണ്ടി കെഞ്ചുന്ന കരച്ചിലുകളും..
“അന്നെന്നിക്ക് ഇതെല്ലാം ഒരു ഹരമായിരുന്നു…. ആളുകൾ എന്നെ കാണുമ്പോ
💬 Comments
View all comments