0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.9K

നീട്ടിയ അയാൾ തന്റെ അരയിൽ സൂക്ഷിച്ചു വെച്ചിരുന്ന ഒരു നീളൻ കത്തി പുറത്തേക്ക് എടുത്തു

അതിന്റെ പിടിയിൽ അമർത്തി ഞെരിച്ചുകൊണ്ടയാൾ വീടിന് ഉമ്മറത്തേക്ക് കയറി

നിലത്തു വിരിച്ചിരുന്ന പായ കാലിയായിരുന്നു…അതിൽ മറഞ്ഞു കിടക്കുന്ന രണ്ട് ഗ്ലാസുകൾ കണ്ട അയാളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി

“എന്നെത്തേടിയാണോ നിന്റെ വരവ്….?

പെട്ടെന്നാണ് ഇടിമിന്നലുപോലൊരു ശബ്ദം അവിടെ മുഴങ്ങിയത്….

പീലി…കാലൻ പീലി… അയാളതാ ഉമ്മറത്തൂണിമ്മേൽ ചാരി ഇരിക്കുന്നു.. കൈയിൽ പാതി മുക്കാലോളം കുടിച്ചു തീർത്തയൊരു മദ്യക്കുപ്പിയും

”പീലി….കേട്ടിട്ടുണ്ട് ഒരുപാട്… കാലൻ ആണെന്ന്… ഇരുട്ടിലും കണ്ണ് കാണുന്ന കാലമാടൻ ആണെന്ന്….“

ഉമ്മറകോലയിലേക്ക് ഇരുന്നുകൊണ്ട് കയറി വന്നവൻ പറഞ്ഞു…പിറകിലുള്ള മൂന്ന് പേര് അവസരം കാത്ത് മുറ്റത് തന്നെ നിന്നു

”ഹാഹാഹ…കേട്ടതൊക്കെ നേരാ… കേട്ടിട്ടില്ലാത്തതും നേരാ അതൊക്കെ അനുഭവിച്ചറിയാൻ തന്നെ ആണോ നീയൊക്കെ കയറി വന്നത്…“

ഒരു പൊട്ടിച്ചിരിയിൽ തുടങ്ങിയ സംഭാഷണം അവസാനമായപ്പോളേക്കും ഒരുതരം മുരളിച്ചയിലേക്ക് മാറിയിരുന്നു…ആരെയും ഭയപ്പിക്കുന്ന പീലിയുടെ സംസാരം

എന്നാൽ മുൻപിൽ ഇരുന്നവന്റെ ചുണ്ടിൽ ഒരു ചിരി മിന്നിമാഞ്ഞു….

”വർഷങ്ങളുടെ പഴകമുണ്ട് പീലി എനിക്ക് നിന്നോടുള്ള പകക്ക് പിറകിൽ…..എന്റെ പക തീരും വരെ നിന്നെ ഞാൻ കൊല്ലും…കുത്തി കുത്തി കൊല്ലും… എന്നിട്ട് നിന്റെയാ പിളർന്ന നെഞ്ചിലെ ചോര കുടിക്കും….. എന്റെ അനിയനു കൊടുത്ത വാക്കാണ് ഞാനത്….നാളത്തെ ഉദയം കാണാൻ കാലൻ പീലി ഉണ്ടാവില്ല …“”“

”“”ട്ടുംമഹ്മ്മ്‌…..“”“”“

അയാളത് പറഞ്ഞു തീർന്നതും പാഞ്ഞു വന്നൊരു മദ്യക്കുപ്പി ഭിത്തിയിലേക്ക് ഇടിച്ചു കയറി ചിന്നി ചിതറി

എന്നാൽ തനിക്ക് നേരെ വന്നെയാ ഏറിൽ നിന്നും ഒഴിഞ്ഞു മാറിയൊരു പുച്ഛചിരിയോടെ പീലിയെ നോക്കി ഇരുന്ന എതിരാളിയെ കണ്ട പീലിയുടെ

💬 Comments

View all comments