Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
കളി ഇനിയല്ലേ തുടങ്ങാൻ പോകുന്നത്…”
നിലത്തു കുനിഞ്ഞു കയ്യിലല്പം പൂഴിമണ്ണ് എടുത്തുകൊണ്ടു സക്കീർ പറഞ്ഞു…
മദമ്മിളകിയ കൊമ്പനെ തളക്കാൻ പോന്നൊരു ശാന്തത അയാളുടെ മുഖത്തുണ്ടായിരുന്നു….
രണ്ട് പേരിൽ ഒരാളെ നാളത്തെ പ്രഭാതം കാണുകയുള്ളു എന്ന് പീലി മനസ്സിലോർത്തു….
പക്ഷെ എന്ത് തന്നെ ആണേലും നാളത്തെ ഉദയം കാണുന്നത് താൻ തന്നെ ആണെന്ന് അയാളുടെ ഉള്ളിൽ അലമുറയിട്ട് ആരോ പറഞ്ഞു….
പിന്നീട് അവിടെ നടന്നതൊരു യുദ്ധമായിരുന്നു…. അടിക്കാനായി കാലുയർത്തിയ സക്കീറിനെ പീലി വീടിന്റെ പടിക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു….
പൊടി പറത്തി കട്ടളയിൽ അടിച്ചു വീണ സക്കീർ അതേ നിമിഷം തന്നെ നിലത്തു കാലു കുത്തി വായുവിൽ ഉയർന്നു ചാടി പീലിയുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി…
എന്നാലത് മറു കൈകൊണ്ട് തടഞ്ഞ പീലി ക്ഷണ നേരം കൊണ്ട് അടുത്ത ചെടി ചട്ടി വേരോടെ പിഴുത് സക്കീറിന്റെ തലക്ക് വീശി എറിഞ്ഞു…
കൺ ചിമ്മും നേരം കൊണ്ടാ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറിയ സക്കീർ കയ്യിൽ കരുതിയിരുന്ന കത്തി ഒരൊറ്റ തിരിയലിൽ പീലിയുടെ ഇടതു വയറിലേക്ക് കുത്തി ഇറക്കി….
“””ആആഹ്ഹ്ഹ്…ഹ്ഹ്ഹ്…. ഹ്റാ…ആഹ്…”
കുത്തു കിട്ടിയ പീലി ഒരു നിമിഷം വയറിൽ കൈ വെച്ചു പിറകിലേക്ക് ചാടി മാറി…
അയാളുടെ വയറിൽ നിന്നും കുടുകുടാ ചുവന്ന രക്തം പുറത്തേക്ക് കുത്തിഒഴുകി….
“ആഹ്.. ഹാ…ഏഹ്ഹ്…. “
ആദ്യത്തെ കുത്തിൽ തന്നെ കാഴ്ച മങ്ങി തുടങ്ങിയ പീലിയുടെ നെഞ്ചിൽ മരണമണി മുഴങ്ങി…അയാളുടെ കാതുകളിൽ കാറ്റ് കൊണ്ട് നിറഞ്ഞു മൂടപ്പെട്ടു….
പിറകിലേക് വേച്ചു വേച്ചു പോയ പീലി മങ്ങിയ കണ്ണുകൾ ആഞ്ഞു തുറന്നതും അയാളുടെ നെഞ്ചിലേക്ക് ഭലിഷ്ഠമായ സക്കീറിന്റെ
💬 Comments
View all comments