Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]
"
"ഉം " നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ തുടച്ചു ഞാൻ അമ്മയുടെ തോളത്തേക്കു ചാരി.
"നാളെ അമ്മക്കും പപ്പക്കും ചെന്നിട്ടു കുറച്ചു അധികം കാര്യങ്ങൾ ഉണ്ട്.. ഇല്ലെങ്കിൽ 2 ദിവസം കൂടെ നിന്നിട്ടെ ഞങ്ങൾ പോകുക ഉള്ളായിരുന്നു.. മോൻ കണ്ണു തുടച്ചേ.. ഇങ്ങനെ കണ്ടു അമ്മ എങ്ങനെയാ പോകുന്നത്.. അപ്പാപ്പൻ തിരിച്ചു എത്തുമ്പോൾ ഞങ്ങൾക്കു ഇറങ്ങാൻ ഉള്ളതാ.." അമ്മ പറഞ്ഞു തീർന്നതും അപ്പാപ്പൻ കേറി വന്നതും ഒരുമിച്ചു ആയിരുന്നു.
എന്റെ ഹൃദയം ആയിരം കഷണങ്ങൾ ആയി നുറുങ്ങുന്ന വേദന.. അപ്പാപ്പൻ ഇതിനു ഇടയിൽ ഇറങ്ങാറായോ.. സേവിയറിന് ഇപ്പോൾ കുഴപ്പമില്ല.. മറ്റന്നാൾ ഡിസ്ചാർജ് ചെയ്യും അങ്ങനെ എന്തെക്കെയോ പറയുന്നു.. ഞാൻ മനസ്സിനെ കല്ല് ആക്കി കണ്ണുകൾ തുടച്ചു.. പിന്നെ എല്ലാം ഒരു മൂടൽ മാത്രം.. പപ്പയും അമ്മയും അപ്പാപ്പനോടും ചേച്ചിയോടും യാത്ര പറഞ്ഞു ഇറങ്ങി.. അവര് കാറിൽ കയറി.. കയറുന്നതിനു മുമ്പ് അവർ എന്നെ കെട്ടിപിടിച്ചു ചുംബനങ്ങൾ തന്നു എങ്കിലും ഞാൻ ഒരു വികാരവും ഇല്ലാത്ത ഒരു കരിങ്കല്ല് പ്രേതിമ കണക്ക് നിന്നതെ ഉള്ളു.. കാർ കാഴ്ച്ചയിൽ നിന്നും മറഞ്ഞതും ഞാൻ ഓടി.. അവരുടെ പുറകെ അല്ല എന്റെ മുറിയിലേക്ക്.. കതകു ചാരി തലവണ മുഖത്തു അമർത്തി കൊണ്ട് വാവിട്ടു കരഞ്ഞു കട്ടിലിലേക്കു മറിഞ്ഞു.. എന്റെ ഈ കാട്ടായം ഒക്കെ കണ്ടിട്ടും അപ്പാപ്പനും ചേച്ചിയും വന്നു നോക്കിയില്ല.. വിഷമം കരഞ്ഞു തീർക്കട്ടെ എന്നു വിചാരിച്ചു കാണും.
കുറച്ചു മണിക്കൂറുകൾ പിന്നിട്ടു പോയി.. ഇപ്പോൾ ഞാൻ പതിയെ നോർമൽ ആയി വന്നു ..സാരമില്ല എന്റെ കൈയിലിരിപ്പിന്റെ ആണ്.. ആ നാശം
💬 Comments
View all comments