Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]
ഒക്കെ എവിടേക്കോ പോയി മറഞ്ഞു.. ചാടി എഴുനേറ്റു ഞാൻ പുറത്തേക്കു ഓടി.. സൈക്കിളിന്റെ അടുത്ത് എത്തിയത് കണ്ണു അടച്ചു തുറക്കും മുമ്പ്.. ഒന്നും നോക്കിയില്ല.. ചാടി കേറി.. സൈക്കിൾ മുറ്റത്തു വട്ടം ചുറ്റി.. ലിസി ചേച്ചി പുറത്തു വന്നു താടിക്ക് കൈയും കൊടുത്തു എന്റെ വെപ്രാളം നോക്കി നിന്നു..അപ്പാപ്പന്റെ മുഖത്തു സന്തോഷം നിറഞ്ഞ ഒരു മന്ദഹാസം..
"അപ്പാപ്പാ ഞാൻ ഇതിലൂടെ ഒക്കെ ഒന്നു ചവിട്ടിയിട്ടു വരാം " ഗേറ്റിന്റെ നേർക്കു സൈക്കിൾ വെട്ടിച്ചു ഞാൻ പറഞ്ഞു..
"ഉം വെളിയിലേക്ക് ഒന്നും പോകരുത്.. ചവിട്ടി നോക്കിയിട്ടു വാ " അപ്പാപ്പൻ പറഞ്ഞു തീരുന്ന മുമ്പ് ഞാൻ മുന്നോട്ടു സൈക്കിൾ എടുത്തിരുന്നു..
കുറച്ചു മുന്നോട്ടു പോയി ഗേറ്റ് വരെ ചെന്നു... പിന്നെ തിരിച്ചു.. പണ്ടേ ഓഫ്റോഡ് ഭ്രാന്തൻ ആയിരുന്ന ഞാൻ റബ്ബർ തോട്ടത്തിലേക്കു ഉള്ള ചെറിയ നടപ്പാതയിലേക്കു തിരിഞ്ഞു..സൈക്കിൾ ചാടിച്ചും എഴുനേറ്റു നിന്നു ചവിട്ടിയും റബ്ബർ മരങ്ങൾക്കു ഇടയിലൂടെ ഞാൻ കുതിച്ചു.. പുത്തൻ സൈക്കിൾ ആണെന്നു ഉള്ള ഒരു വികാരവും എനിക്ക് ഉണ്ടായില്ല.. കാശിന്റെ കഴപ്പ്.. അല്ലാതെ എന്താ..
മണിക്കൂറുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചവിട്ടിയിട്ടും കൊതി മാറുന്നില്ല.. സൂര്യൻ മറു വശത്തേക്ക് യാത്ര കുറച്ചു വേഗത്തിൽ ആക്കിയത് പോലെ.. ചവിട്ടി ചവിട്ടി ഒരു ഷെഡിന്റെ അടുത്ത് ചെന്നു കുറച്ചു ശ്വാസം എടുക്കാൻ ഞാൻ നിറുത്തി.. ഒരു വല്ലാത്ത ഗന്ധം.. റബ്ബർ പുര ആണെന്നു അതോടെ മനസിലായി.. ഇതെന്താ ഇത്രെയും ദൂരെ കൊണ്ടു വന്നു വെച്ചിരിക്കുന്നത്.. ഞാൻ ചുറ്റും ഒന്നു നോക്കി.. ഉൾ കാട്ടിൽ പെട്ടു പോയ അവസ്ഥ.. തിരിച്ചു
💬 Comments
View all comments