Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
തോട് കണ്ടു പിടിച്ചു കേട്ടോ.. ഞാൻ അലക്കി കൊണ്ടു നിന്നപ്പോൾ ദേ വരുന്നു അപ്പു.. ഞങ്ങൾ അങ്ങനെ സംസാരിച്ചു നിന്നപ്പോൾ ഇവൻ ഒന്നു കാലു പാറയിൽ തെന്നി തോട്ടിൽ വീണു..കാര്യം ആയിട്ടു ഒന്നും പറ്റിയില്ല..വേദന ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരുമിച്ചു പോകാമെന്നു പറഞ്ഞു ഞാൻ പിടിച്ചു വെച്ചിരിക്കുവാരുന്നു.." ചോദ്യങ്ങൾ വരുന്നതിനു മുമ്പ് ഷേർലി ആന്റി വളരെ ആലോചിച്ചു ഒരു കഥ മെനഞു എടുത്തു അവതരിപ്പിച്ചു. സമ്മതിക്കണം.. ഷെറിന്റെ അമ്മ തന്നെ.ഞാൻ മനസ്സിൽ പറഞ്ഞു.
എല്ലാരുടെയും മുഖം മാറി.. "അയ്യോ എന്താ പറ്റിയത്" എന്ന് ചോദിച്ചു ഷെറിൻ അപ്പാപ്പന് മുമ്പേ എന്റെ അടുക്കൽ എത്തി.. അത് അപ്പാപ്പനെയും ആന്റിനെയും കുറച്ചു അത്ഭുതപെടുത്തി എന്ന് അവരുടെ മുഖത്തു നിന്നു വായിച്ചു എടുക്കാൻ എനിക്ക് പറ്റി. പക്ഷെ എന്നെ ഞെട്ടിച്ചത് അകത്തു കേറി പോയ ലിസി വായു ഗുളിക മേടിക്കാൻ വരുന്നത് പോലെ ഓടി വരുന്നത് കണ്ടത് ആണ്. ഓ അപ്പോൾ ഈ പെണ്ണുങ്ങൾ എല്ലാം കതകിനു മറയിൽ നിന്നു ഒളിച്ചു കേൾക്കാൻ നില്കും അല്ലേ?
"വന്നു കേറിയപ്പോൾ തൊട്ടു പരിക്കുകൾ ഉണ്ടാകുകയാണ് ചെറുക്കൻ.. ഇവന്റെ അപ്പനും അമ്മയും വന്നാൽ ഞങ്ങൾ ഇവിടെ ഇവനെ പിടിച്ചു പീഡിപ്പിക്കുക ആണെന്നു പറയും അവസാനം " ലിസി ചേച്ചി ഒറ്റ വാക്കിൽ പറഞ്ഞു കുനിഞ്ഞു എന്റെ കാലിൽ പരിശോധന തുടങ്ങി.
"വേണ്ട ലിസി പിടിക്കേണ്ട.. വേദന കാണും.. നീ അപ്പൂന് കുളിക്കാൻ കുറച്ചു ചൂട് വെള്ളം ഉണ്ടാക്കി കൊടുക്കു.. എന്നിട്ട് കുറച്ചു ടൈഗർ ബാം ഇട്ടു കൊടുത്താൽ മതി " ഷേർലി ആന്റി എന്നെ നോക്കി
💬 Comments
View all comments