Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
"വിച്ചൂ, എനിക്കും നിന്നെ വിടാൻ ഇഷ്ടം ഉണ്ടായിട്ടാണെന്നാണോ നിന്റെ വിചാരം? നമുക്ക് രണ്ടു പേർക്കും നമ്മുടെ കരിയർ മുന്നിൽ കിടക്കുന്നുണ്ട്. ഇങ്ങനെ ഒരു റിലേഷന്ഷിപ്, അതും ലോകത്തിന്റെ രണ്ട വശത്തിരുന്ന് , അത് നമ്മളെ രണ്ടു പേരെയും പുറകിലേക്ക് വലിക്കുകയെ ഉള്ളൂ . നീ അവിടെ ചെന്ന്, നല്ല ഒരു മദാമ്മയെ ഒക്കെ വളച്ചെടുത്തു അവിടെ തന്നെ രണ്ട് അമേരിക്കൻ-ഇന്ത്യൻ പിള്ളേർ ഒക്കെ ആയി പോളിക്ക്. ഞാനും മിക്കവാറും രണ്ട് മൂന്ന് മാസത്തിനുള്ളിൽ ബാംഗ്ലൂർക്ക് പോവും. പിന്നെ നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കൂലോ . നീ നാട്ടിൽ വരുമ്പോഴൊക്കെ നമുക്ക് ഇതുപോലെ കൂടാന്നേ!"
ഞങ്ങൾക്കിടയിൽ എന്നും അവളായിരുന്നു കൂടുതൽ പ്രാക്ടിക്കൽ ആയ വ്യക്തി. ഞാനെന്നും ഒരു റൊമാന്റിക് ആയിരുന്നു. പാട്ടും എഴുത്തും കവിതയും ഒക്കെയായി നടക്കുന്ന ഒരു തനി കാല്പനികൻ.
ഒരുപക്ഷെ അവൾ പറയുന്നതാവാം ശരി. അവളെ ഇങ്ങനെ ഉപേക്ഷിച്ചു പോവേണ്ടി വന്നത് എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ്. അതിന്റെ പേരിൽ അവൾ ഒരിക്കൽ പോലും എന്നോട് പരാതി പറഞ്ഞിട്ടില്ല. എന്നും പ്രൊട്സാഹിപ്പിച്ചിട്ടേ ഉള്ളു. ഇതും ഒരുപക്ഷെ ആ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ഉള്ള പാതയിലെ ഒരു ഇരുണ്ട ശകലമാവാം .
"നീയെന്താ ഒന്നും മിണ്ടാത്തെ ?"
അവളുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
"ഏയ്, ഒന്നൂല്ല . നീ പറഞ്ഞത് പോലെ ഇത് വിഷമിക്കണ്ട ദിവസമല്ല. ജീവിതം മുഴുവൻ നിന്നെ ഓർക്കുമ്പോ സന്തോഷത്തോടെ ആയിരിക്കണം ഈ ദിവസവും ഓർമിക്കേണ്ടത്"
"ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം? ഓർമ്മിക്കണം എന്ന വാക്കു മാത്രം!! - ആ ലൈൻ ആണോ
💬 Comments
View all comments