Chapter Title : മമ്മിയുടെ ആവേശം എന്റെ രോമാഞ്ചം [Vaisakh Murali]
വിലമതിക്കുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു.
ആ വസ്ത്രം ധരിച്ചപ്പോൾ യമിനിയുടെ മുഖത്തുണ്ടായ ആത്മവിശ്വാസവും സന്തോഷവും അവനെ ഒരു പുതിയ അനുഭൂതിയിൽ എത്തിച്ചു.
അവർ ഡ്രസ്സ് എടുത്ത് കഴിഞ്ഞ് ഒരു കഫേയിൽ ഇരുന്നു. കാർത്തിക് രണ്ട് കോഫി ഓർഡർ ചെയ്തു.
"കാർത്തിക്... ഒരു കാര്യം ചോദിച്ചാൽ സങ്കടമാകുമോ?" യാമിനി പതുക്കെ ചോദിച്ചു.
"ഇല്ല, ചോദിക്കൂ."
"നിന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ... അവർ നിന്നെ എങ്ങനെയാണോ നോക്കിയിരുന്നത്, അത് പോലെ തന്നെയായിരിക്കാൻ ഞാനും ശ്രമിക്കുന്നുണ്ട്. ഞാൻ അതിൽ വിജയിക്കുന്നുണ്ടോ?" യാമിനിയുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു.
കാർത്തിക് അവളുടെ കൈകളിൽ പതുക്കെ പിടിച്ചു. "യാമിനി... അമ്മയുടെ സ്ഥാനം അമ്മയ്ക്ക് മാത്രമുള്ളതാണ്. പക്ഷേ, അമ്മ പോയപ്പോൾ ഉണ്ടായ ആ ശൂന്യത... അത് നികത്താൻ യാമിനിക്ക് കഴിയുന്നുണ്ട്. ഇന്ന് ഈ നിമിഷം, എനിക്ക് എന്റെ സ്വന്തം അമ്മയുടെ കൂടെ ഇരിക്കുന്നത് പോലെയാണ് തോന്നുന്നത്."
യാമിനിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അത് മറയ്ക്കാൻ നോക്കി. "വേഗം ആ കോഫി കുടിക്കൂ, നമുക്ക് ഇനിയും കുറെ സ്ഥലത്ത് പോകാനുണ്ട്."
അന്ന് രാത്രി വൈകിയാണ് അവർ വീട്ടിലെത്തിയത്. കാറിൽ നിന്ന് ഇറങ്ങുമ്പോൾ യാമിനി കാർത്തിക്കിന്റെ തോളിൽ കൈവെച്ചു. "ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു കാർത്തിക്. നന്ദി."
കാർത്തിക് പുഞ്ചിരിച്ചു. "നന്ദിയൊന്നും വേണ്ട മമ്മി... നമുക്ക് ഇനിയും കുറെ യാത്രകൾ പോകാനുണ്ട്."
ആദ്യമായി കാർത്തിക് അവളെ 'മമ്മി' എന്ന് വിളിച്ചപ്പോൾ യമിനി ഒരു നിമിഷം സ്തംഭിച്ചുപോയി. അവളുടെ ചുണ്ടിൽ ഒരു വലിയ പുഞ്ചിരി വിരിഞ്ഞു.
അച്ഛൻ വിശ്വൻ ഉമ്മറത്തിരുന്ന് ഇതെല്ലാം കണ്ട് മനസ്സാ ചിരിക്കുന്നുണ്ടായിരുന്നു.
രാത്രി മുറിയിലെ നിശബ്ദതയിൽ
💬 Comments
View all comments