Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 3 [JB]
നോക്കി ചോദിച്ചു.
"തിങ്കളാഴ്ച ആണ് സെക്കൻഡ് മോഷൻ പറഞ്ഞിരിക്കുന്നത്"കഴിച്ചുകൊണ്ട് തോമസ് തുടർന്നു.
"ഓ അതായിരുന്നു പെട്ടെന്നൊരു വരവ്"
"വരാതെ ഇരിക്കാൻ പറ്റില്ലല്ലോ"
"എന്ത് തീരുമാനിച്ചു?"
"തീരുമാനം നമ്മൾ നേരത്തെ തന്നെ എടുത്തതല്ലെ ലിൻഡ.ഇനിയിപ്പോൾ വലിച്ച് നീട്ടിക്കൊണ്ട് പോവണ്ട.പെട്ടെന്ന് തന്നെ തീർത്തേക്കാം"
"ഇത്ര തിടുക്കം എന്താണ് നിങ്ങൾക്ക്.ഞാൻ പറഞ്ഞതല്ലേ എബിയുടെ എക്സാം എല്ലാം കഴിഞ്ഞിട്ട് മതി എന്ന്"
"അത് ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ ലിൻഡ.ഞാൻ ഒന്നും പറയുന്നില്ല.എക്സാം കഴിഞ്ഞ് ഒരു വീക്ക് അവനെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ ആണ് എൻ്റെ പ്ലാൻ.ഞാൻ ആയിട്ട് പറഞ്ഞേക്കാം പോരെ"
"ഈ ഡിവോഴ്സ് എന്നുള്ളത് ഒക്കെ രണ്ടാളും ഒന്നിച്ചിരുന്ന് പറയേണ്ട വിഷയം അല്ലെ?"
"എന്നാ അങ്ങനെ ചെയ്യാം.രണ്ട് മാസം സമയം ഉണ്ടല്ലോ. "
"നിങ്ങളുടെ ഇഷ്ടം പോലെ"ലിൻഡ ബാക്കി കഴിക്കാൻ ആരംഭിച്ചു.
"പിന്നെ....വേറേ ഒരു കാര്യം കൂടി ഉണ്ട്"തോമസ് പറഞ്ഞു.
"മം.എന്താ?"
"ഞാൻ ഒരാളും ആയി അടുപ്പത്തിൽ ആണ്"
"ആഹാ ഇത്രപെട്ടെന്ന് അടുത്ത ആളെ കിട്ടിയോ?"ലിൻഡ വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു.
"പെട്ടെന്ന് അല്ലല്ലോ.നമ്മൾ ഡിവോഴ്സ് നു ഫയൽ ചെയ്തിട്ട് ആറേഴു മാസം ആയില്ലേ. അത് ഒരു വലിയ കാലയളവ് അല്ലേ ലിൻഡ"
"ആരാണ് കക്ഷി?"
"പറഞ്ഞു വരുമ്പോൾ എൻ്റെ പിഎ ആണ്.പേര് ദീപ്തി."തോമസ് തൻ്റെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു.ഒരു ഫോട്ടോ എടുത്ത് ഫോൺ ലിൻഡക്ക് നേരെ നീട്ടി. ഫോൺ വാങ്ങി ലിൻഡ ഫോട്ടോ നോക്കി.തോമസും ഒരു സുന്ദരി ആയ പെൺകുട്ടിയും ഒന്നിച്ച് ചിരിച്ച് നിൽക്കുന്ന ഫോട്ടോ.ബാക്ക്ഗ്രൗണ്ട് കണ്ടിട്ട് തോമസിൻ്റെ ഫ്ലാറ്റ് പോലെ തോന്നി.ലിൻഡ കുറച്ച് നേരം കൂടി ഫോട്ടോ
💬 Comments
View all comments