Chapter Title : മമ്മിയുടെ കാമുകന്മാര്‍ [ഡോണ]
അതിനപ്പുറത്തെ മലകളോ,വീടിന് താഴെയുള്ള മണ്‍പാതയോ കാണുന്നില്ല.
മുമ്പില്‍ ആരുമില്ല. എവിടെ പത്മരാജന്‍ അങ്കിള്‍? ഗിരിരാജന്‍ അങ്കിള്‍? മമ്മിഎവിടെ?
ദൈവമേ!!
അവന്‍ വീണ്ടും ചുറ്റും നോക്കി.
ഇതേതാണ് സ്ഥലം?
പകരം ഇളം നീല നിറമുള്ള ചുവരുകള്‍.
മേശപ്പുറത്ത്, മുമ്പില്‍ ലാപ്പ്ടോപ്പ്, പുസ്തകങ്ങള്‍.
സോഫിയയുടെ ഫോട്ടോ.
കൊറിയന്‍ ഗിഫ്റ്റ് പാക്കറ്റ്.
പെട്ടെന്ന് അവന്‍റെ തോളില്‍ ഒരു മൃദുവായ കൈ സ്പര്‍ശം അവനറിഞ്ഞു.
അവന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി.
സോഫിയ!"
"നീയേത് ലോകത്താ?"
"മമ്മി ഞാന്‍...!"
"സമയമെത്രയായി എന്നാവിചാരം? കുര്‍ബ്ബാന തുടങ്ങിക്കാണും. വേഗം പോയി വണ്ടി സ്റ്റാര്‍ട്ട് ചെയ്യടാ!"
"മമ്മീടെ ആരാ കൊറിയയില്‍?"
"എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്,"
"പത്മരാജനും ഗിരിരാജനും ആണോ?"
"ഏത്? സംവിധായകന്‍ പത്മരാജനോ? അങ്ങേര് മരിച്ചുപോയില്ലേ? പിന്നെഗിരിരാജനോ? അങ്ങനെ ആര്‍ക്കെങ്കിലും പേരുണ്ടോ? അതൊരു കോഴീടെ പേരല്ലേ? നീയെന്നതൊക്കെ പിച്ചും പേയുമാ റോമീ ഈ പറയുന്നേ?"
റോമിയോ തലചൊറിഞ്ഞു.
"നീ ഓണ്‍ ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുവാരുന്നോ അതോ..."
അവള്‍ ദേഷ്യത്തോടെ അവനെ നോക്കി.
"ആരാ മമ്മി കൊറിയേല്‍?"
"എന്‍റെ ഒരു ക്ലാസ് മേറ്റാടാ പൊട്ടാ!അവളവിടെ ...ദേണ്ടെ ടൈം ആയിന്നെ...വാടാ മണ്ടൂ ഒന്ന്!"
[അവസാനിച്ചു]
💬 Comments
View all comments