0%

Chapter Title : മമ്മിയും പെയിന്റ് പണിക്കാരും [ഒടിയൻ]

Author : ഒടിയൻ Read All Parts 12.5K

അയാളെ വിളിച്ചു എന്നിട്ട് ബാഗിൽ നിന്ന് ഒരു 100 rs എടുത്ത് അയാൾക്ക് കൊടുത്തു... "ഓ വേണ്ടാരുന്നു" എന്ന് പറഞ്ഞ് അയാൾ അത് വാങ്ങി പോക്കറ്റിലിട്ടു. മമ്മി അയാളോട് അയാളുടെ നമ്പർ വാങ്ങി സേവ് ചെയ്തു." എപ്പൊ വിളിച്ചാലും ഇങ്ങ് വന്നേക്കണം" മമ്മി പറഞ്ഞു. "മേഡം എപ്പൊ വിളിച്ചാലും ഞാവരും ...ന്നാ ..ഞാൻ പോട്ടാ ...പോട്ടാ മോനേ" എന്നും പറഞ്ഞ് അയാൾ മമ്മിയെ ഒന്നൂടി ഒന്ന് നോക്കി നടന്നു പോയി.

മമ്മി അകത്തു കയറി വാതിൽ കുറ്റിയിട്ടു.എന്നിട്ട് മമ്മീടെ ഫ്രണ്ട് ജ്യോതി ആന്റിയെ വിളിച്ച് ഞാൻ അഡ്മിറ്റ് ആയ കാര്യം ഒക്കെ പറഞ്ഞു. അപ്പോഴേക്കും ഡോറിൽ ആരോ മുട്ടി. മമ്മി ഡോർ തുറന്ന് നോക്കി. ഒരു സിസ്റ്റർ വന്ന് ഞങ്ങളോട് സംസാരിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ലാന്റ് ഫോണിൽ നഴ്സസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ മതി, നമ്പർ അതിന്മേൽ ഉണ്ട് എന്നൊക്കെ പറഞ്ഞു. മമ്മി സിസ്റ്ററോട് വെള്ളത്തിന്റെ കാര്യം ചോദിച്ചപ്പോൾ മുകളിലത്തെ നിലയിൽ ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട് അത് ഉപയോഗിക്കാം എന്നു പറഞ്ഞു.

പിന്നെ ഈ റൂമിലെ ടോയ് ലറ്റിന്റെ ലൈറ്റ് കണക്ഷൻ കൊടുത്തിട്ടില്ല. തൽക്കാലം നൈറ്റ് നിങ്ങൾക്ക് മുകളിലെ നിലയിൽ കോമൺ ടോയ് ലറ്റ് ഉപയോഗിക്കാം. പേടിക്കേണ്ട ഈ ബിൽഡിംഗിൽ നിങ്ങൾ മാത്രേ കാണു. മറ്റന്നാൾ ഇലക്ട്രീഷ്യൻ വരുന്നത് വരെ ഒന്ന് അട്ജസ്റ്റ് ചെയ്യണം .പിന്നെ രാത്രി ഈ ഫ്ലോറിൽ മാത്രേ ലൈറ്റ് ഉണ്ടാവൂ അതുകൊണ്ട് സ്റ്റെപ്പിലൂടെ മുകളിലേക്കു പോവണ്ട ലൈറ്റ് കാണില്ല . പോകുന്നുണ്ടെങ്കിൽ റാംമ്പിലൂടെ പോയാൽ മതി എന്നും പറഞ്ഞു. മമ്മി എല്ലാം കേട്ടു

💬 Comments

View all comments