Chapter Title : മുനി ടീച്ചർ 1 [Decent]
പോലെ എവിടെയും കിട്ടില്ല എന്നും എന്നോട് പരാതി പറഞ്ഞു.
അമ്മ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. ടീച്ചർ ഇന്ന് നമ്മുടെ വീട്ടിലാണ് താമസം എന്ന് പല തവണ അമ്മ ഫോണിൽ പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും അതത്ര കാര്യമായി ഞാൻ എടുത്തിരുന്നില്ല. അപ്പൊ ഇതാണ് കാര്യം എന്ന് ഇപ്പോഴാണ് പിടി കിട്ടിയത്. ചേട്ടൻ ജോലിക്കു ദൂരെ പോകുമ്പോൾ ടീച്ചർ വന്നു അമ്മയുടെ കൂടെ നിൽക്കും. ലിസിമ്മക്കും ഒരു കൂട്ട്.
"എന്നാൽ ഞാൻ ഇറങ്ങട്ടെ. കല്യാണ വീട്ടിൽ വച്ച് കാണാം. രാത്രി ഒന്ന് കൂടി അവിടെ പോകണം."
"തീർച്ചയായും."
"പിന്നെ, ഓണത്തിനുണ്ടാവില്ലേ? ഇത്തവണ ഞങ്ങൾ ഇവിടെയുണ്ടാകും. ഒരു പ്രോജക്ടിന്റെ കുടുക്കിൽ പെട്ടിരിക്കുകയാ."
"പരീക്ഷയാണ് ഓണസമയത്തു. നോക്കാം."
"പരീക്ഷയാണ് പ്രധാനം. ഓണം അടുത്തവർഷവുമുണ്ടാവുമല്ലോ. എന്നാലും പറ്റുമെങ്കിൽ വാ. "
ഞാൻ മുറ്റത്തേക്കിറങ്ങി.
"ടീച്ചർ എവിടെ പോയി?" ഞാൻ ചോദിചു.
"അവൾ ഈ ജാതി ചർച്ചകൾക്കൊന്നും ചേരില്ല. ഒരു പ്രത്യേക ടൈപ്പ് ആണ്."
മുനീ.... ചേട്ടൻ നീട്ടി വിളിച്ചു. ഒരു നിരാശാഭാവത്തിൽ എന്നോട് ബൈ പറയാൻ അവർ വന്നു. ഒരു ചിന്താഭാരമുള്ളപോലെ വാതിൽക്കൽ ചാരിനിന്നു എന്നെനോക്കി കൈവീശി. ടീച്ചറും ചേട്ടനും തമ്മിൽ കാണാനുള്ള പോലെ ശരിക്കും ചേർച്ചയില്ലേ എന്നെനിക്കൊരു സംശയം തോന്നി. ടീച്ചറോട് ഒരു വല്ലാത്ത ആരാധന തോന്നിയത് കൊണ്ട് എന്റെ തോന്നലാകാം. ഇനി അവർ വല്ല സൗന്ദര്യപ്പിണക്കത്തിലോ മറ്റോ ആണോ!! എന്തൊക്കെയോ മനസിലൂടെ മിന്നിമറയുന്നു. അല്ലെങ്കിലും ഭാര്യാഭർത്താക്കന്മാർക്കു മാർക്കിടാൻ ഞാനാര്?
എന്തൊക്കെയോ മനസിലിട്ടാട്ടിക്കൊണ്ട് ഞാൻ വീട്ടിലെത്തി. മനസ് മുഴുവൻ ടീച്ചറുടെ രൂപമാണ്. ടീച്ചറുമായുള്ള സംസാരം എന്നെ അവരോടു വല്ലാതെ അടുപ്പിച്ചപോലെ. എന്താലോചിച്ചാലും അതു ടീച്ചറിൽത്തന്നെ
💬 Comments
View all comments