Chapter Title : മുനി ടീച്ചർ 6 [Decent]
അച്ഛൻ അതെല്ലാം ഒഴിവാക്കി ഇതൊരു ലിവിങ് സ്പെയിസ് ആക്കി."
"വീട്ടിൽ കൂടുതൽ ആളുകളില്ലാത്തവർക്കു ഇതാ നല്ലത്."
"കണക്ട്"
"സ്റ്റോറേജ് റൂമിന്റെ വാതിൽ ഇരുന്ന ഇവിടെ ഈ വിൻഡോ വച്ചു. ഇതു പ്രൈവസി അല്പം കുറയ്ക്കും. പക്ഷെ ഈ കർട്ടൻ പിന്നീട് ഇട്ടതാ. ഇപ്പൊ പ്രശ്നമില്ല."
"ഇതൊക്കെ ആൾതാമസമുണ്ടെങ്കിലല്ലേ..."
"അതെയതേ..." രണ്ടുപേരും ചിരിച്ചു.
"ഫ്ലാറ്റുണ്ട് എന്ന് കുട്ടനും, നിന്നെ പോയി കാണണം എന്ന് ലിസിമ്മയും പറഞ്ഞപ്പോഴൊന്നും ഇത്ര വലിയ സെറ്റപ്പിലാണ് നിന്റെ താമസം എന്നോർത്തില്ല. വെറുതെയല്ല നാട്ടിലൊന്നും വരാത്തത്."
"അതൊന്നുമല്ല ടീച്ചറേ... നാട്ടിൽ വരാൻ ഒരു കാരണം വേണ്ടേ... ഇനി നാട്ടിൽ വരാനുള്ള ഒരവസരവും പാഴാക്കില്ല."
"ഉം പോടാ പോടാ." ഇതുംപറഞ്ഞു ടീച്ചർ നേരെ ഹാളിലെ സോഫയിലേക്കുവീണു. ഇത്തവണ ഞാൻ അടുത്തുതന്നെ പോയിരുന്നു.
"നീ ടീവി കാണാറുണ്ടോ? അൽപനേരം കണ്ടിരുന്നാലോ?"
"ഏയ്, വല്ലപ്പോഴും പ്രധാനപ്പെട്ട വല്ല ഫുട്ബോളോ ക്രിക്കറ്റോ ഉണ്ടാകുമ്പോൾ"
"സിനിമ?"
"ഒറ്റക്കോ? വല്ലപ്പോഴും. ഇല്ല എന്നുതന്നെ പറയാം."
"ഒരു പ്രത്യേക ജീവിതം. അല്ലേ?"
ഞാൻ ഒരു ചിരി മറുപടിയായി നൽകി. ടീച്ചർ എഴെന്നേറ്റുപോയി ടീവിയുടെ സ്വിച് ഓൺ ചെയ്തു. വീണ്ടും എന്റെ അടുത്തുവന്നിരുന്നു റിമോട്ടെടുത്തു ചാനലുകളിലൂടെ ഓടാൻ തുടങ്ങി.
"എന്തുകാണും?"
"ഞാൻ പറഞ്ഞില്ലേ, ഞാൻ ഇത് തുറന്നിട്ടുതന്നെ ഒരുപാടായെന്നു. ടീച്ചറുടെ ഇഷ്ടം."
അൽപനേരം ചാനലുകളിലൂടെ ഓടിയോടി ടീച്ചർ ഒരു പഴയ ഹിന്ദി സിനിമയിൽ തങ്ങിനിന്നു. കുറച്ചുനേരം ഞങ്ങൾ മിണ്ടാതെ അതു കണ്ടുകൊണ്ടിരുന്നു. ഒരുപാട് ലൗസീനുകളുള്ള ഒരു സിനിമയായിരുന്നു അത്. ഒരു പ്രത്യേക സുഖത്തോടുകൂടി ഞാൻ അതിലെ രംഗങ്ങളെല്ലാം കണ്ടിരുന്നു. പ്രണയത്തിലുള്ളവർ എന്തുകൊണ്ടാണ് പ്രണയ സിനിമകളും ഗാനങ്ങളും ഇഷ്ടപ്പെടുന്നതെന്നു ഞാനൂഹിച്ചു. എന്നെപ്പോലെ ടീച്ചറും സിനിമയിൽ മുഴുകി ആസ്വദിച്ചിരിക്കുകയാണെന്നു എനിക്കുതോന്നി. ടീച്ചറുടെ അടുത്തേക്ക് നീങ്ങിയിരുന്നു ഒന്ന് ഒട്ടിയിരിക്കാൻ ഇതുതന്നെയാണ് പറ്റിയ സമയം എന്ന് എനിക്കുതോന്നി. അതിനായി ധൈര്യം സംഭരിക്കുന്നതിനിടയിൽ ടീച്ചർ പെട്ടെന്നു എഴുന്നേറ്റു. ഞാൻ ഞെട്ടിപ്പോയി.
ഇതുകണ്ട ടീച്ചർ: "എന്താടാ, ഉറക്കുവന്നോ?"
"ഏയ്," ഞാൻ പറഞ്ഞു.
"ഞാൻ കുറച്ചു വെള്ളംകുടിച്ചുവരാം."
ടീച്ചർ വെള്ളം കുടിക്കാൻ പോയി. എന്റെ ധൈര്യമെല്ലാം പമ്പകടന്നു. വീണ്ടും സോഫയിലേക്കുവന്ന ടീച്ചർ ഇത്തവണ എന്റെ പിന്നിലാണിരുന്നത്. ഒരു കുഷ്യനെടുത്തു
💬 Comments
View all comments