0%

Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]

Author : Kuttan Read All Parts 324.8K

സാധങ്ങളും എല്ലാം ഉള്ളിലേക്ക് കൊണ്ട് വെച്ച് പുറത്തേക്ക് വന്നൂ…

സുജിത്രയും സുഭദ്ര യും മുരളി പുറത്തേക്ക് പോയത് കണ്ടില്ല.. സുജിത്ര ഷാൾ അഴിച്ച് ഡ്രസ്സ് മാറാൻ നിന്നപ്പോൾ ആണ്

ഓട്ടോയുടെ സൗണ്ട് കേട്ടതു…പൈസ കൊടുത്തില്ലല്ലോ എന്ന് ഓർത്ത് അവള് വേഗം അങ്ങനെ താഴേക്ക് വന്നു…ഹാളിൽ വന്ന അമ്മയോട് അവള് സ്റ്റെപ്പ് ഇറങ്ങി വന്നപാടെ ചോദിച്ചു

മുരളി ഏട്ടൻ പോയോ.

അറിയില്ല..

സൗണ്ട് കേട്ടല്ലോ പോകുന്നത്…

എന്ത് പറ്റി

പൈസ കൊടുത്തിക്കല്ലോ..

അയ്യോ.. മറന്നല്ലോ..മോശം ആയി പോയി….നീ എന്താ കൊടുക്കാതെ ഇരുന്നത്

ഞാൻ ഡ്രസ് മാറ്റി വന്നിട്ട് കൊടുക്കാം എന്ന് കരുതി ..

അമ്മയുടെ കയ്യിൽ ചില്ലറ ഉണ്ടോ?

ഇല്ല മോളെ…

ഹും.ഗൂഗിൾ പെയിൽ കൊടുക്കാം..എത്ര ആണോ ആവോ അല്ലെ…

അറിയില്ല…കുറെ നേരം വെയിറ്റ് ചെയ്തില്ലേ…അവൻ വീട്ടിൽ ആയിരിക്കും പോയത് .ഒന്ന് പോയി നോക്ക്..കൊടുത്തില്ലേൽ ആകെ മോശം ആണ്…500 കൊടുത്തെക്ക്..

ഹും..ഞാൻ ഒന്ന് ജനലിൽ കൂടി നോക്കട്ടെ…

അവിടെ ഉണ്ട് അമ്മേ…പോകാൻ നിൽക്കുക ആണ്..ഞാൻ വേഗം പോയി കൊടുത്ത് വരാം..

അതാ നല്ലത്..ആദ്യം തന്നെ നമ്മൾ ഒരു ഓട്ടം വിളിച്ചു പോയിട്ട് പൈസ കൊടുത്തില്ലേ എന്താ അവൻ വിചാരിക്കാ…

നീ വേഗം പോയി വാ..

മഴ ചെറുതായി ചാറുന്നത് കണ്ട് ഓട്ടോ മഴ നനയാതെ ഇരിക്കാൻ മുരളി ഷീറ്റ് ഇട്ട അങ്ങോട്ടേക്ക് നിർത്താൻ നോക്കി..ഓട്ടോയിൽ എങ്ങോട്ടോ പോകാൻ നിൽക്കുക ആണ് എന്ന് കരുതി സുജിത്ര ഓടി അങ്ങോട്ടേക്ക് പോയി…

വണ്ടി നിർത്തി മുരളി ഇറങ്ങിയതും ഓടി കിതച്ചു സുജിത്ര വന്നു..

അതും ഷാൾ ഒന്നും ഇല്ലാതെ അവള് വന്നു

💬 Comments

View all comments