Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
അവൻ വീട്ടിലേക്ക് പോയില്ല വെളുക്കുവോളം ആൽത്തറയിൽ കിടന്നുറങ്ങി.
ദിവസങ്ങൾ കഴിഞ്ഞു ഉണ്ണിക്ക് ഒരു മാസം ആയിരുന്നു ലീവ്. പെട്ടന്ന് ആണ് ചാനലിൽ ലൈവ് ആയി ഒരു വാർത്ത കണ്ടത്. കഞ്ചാവ് കൃഷി ചെയ്തു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ളത്. ആ ന്യൂസ് മനീഷയും കാണുന്നുണ്ടായിരുന്നു അവൾ അത് കണ്ട് ശെരിക്കും ഞെട്ടിപ്പോയി. അത് ശ്യാമും സനലും ആയിരുന്നു. മുന്തിരി കൃഷിയുടെ ഇടയിൽ കഞ്ചാവ് കൃഷി ചെയ്തതാണ് ഇരുവരെയും ആപ്പിൽ ആക്കിയത്. അത് കണ്ട് മനീഷയുടെ നെഞ്ച് തകർന്നു. അവൾ വായ പൊത്തി പിടിച്ചു റൂമിലേക്ക് ഓടി കയറി കരയുവാൻ തുടങ്ങി. പെട്ടന്ന് അവൾക്ക് വല്ലാതെ ഓർക്കാനം വരുവാൻ തുടങ്ങി. അവൾ പെട്ടന്ന് സിങ്കിന്റെ അടുത്ത് പോയ് ശർദ്ധിക്കാൻ തുടങ്ങി. അവളുടെ മനസ്സിൽ പെട്ടന്ന് വല്ലാതെ ഭയം ഉരുണ്ടു കയറി എന്ത് ചെയ്യണം എന്നറിയാതെ അവൾ കുഴങ്ങി. സനൽ എന്തായലും പോലീസ് കസ്റ്റടിയിൽ ആണ്. മീരയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.അവൾ ഹോസ്പിറ്റലിൽ പോയ് ചെക്ക് ചെയ്യാൻ തീരുമാനിച്ചു എന്നാൽ പോസിറ്റീവ് ആണെങ്കിൽ അത് നാണക്കേട് ആകും എന്ന് അവൾക്ക് അറിയാമായിരുന്നു. അത് കൊണ്ട് അതിനു സെൽഫ് ടെസ്റ്റ് ചെയ്യാൻ ഉള്ള കിറ്റ് മെഡിക്കൽ സ്റ്റോറിൽ പോയ് വാങ്ങി. അവിടെ വെച്ച് ആ സ്ത്രീ അവളെ നോക്കി പറഞ്ഞു.
ലേഡി :എന്തിയെ മോളെ കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നല്ലോ.
മനീഷ :എന്നേ എങ്ങനെ അറിയാം..
ലേഡി :മോൾ അല്ലെ ഒരു ചുവന്ന ബൈക്ക് ഉള്ള പയ്യന്റെ കൂടെ വരുന്നത്.
മനീഷ :ഉം.
ലേഡി :തലയിൽ കൂടി ഷോൾ ഇട്ടാലും മുഖം ഞാൻ കണ്ടിരുന്നു ചെറുതായി. പിന്നെ മോൾ ഈ ഡ്രസ്സ് ഇട്ട് ഒരുപാട് തവണ ആ പയ്യന്റെ കൂടെ ഞാൻ കണ്ടിട്ടുണ്ട്.
മനീഷ :ഉം.
ലേഡി :ആ പയ്യൻ എവിടെ മോളെ...!
മനീഷ :ആള് വന്നില്ല ഇന്ന്.
ലേഡി :അതാണോ മോളുടെ മുഖത്ത് ഒരു വാട്ടം.
മനീഷ :ഹേയ് അങ്ങനെ ഒന്നും ഇല്ല.
ലേഡി :നോക്കി ഒക്കെ വേണ്ടേ മോളെ... അറിയാം ആദ്യം സേഫ്റ്റി ഒക്കെ
💬 Comments
View all comments