0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

നിർത്തി കൊണ്ട് അവൻ അഞ്ജലിയെ ബൈക്കിന്റെ പിന്നിൽ കയറ്റി. പറയേണ്ട താമസം ആയിരുന്നു അവൾ പെട്ടന്ന് അവന്റെ പിറകിൽ കയറി ഇരുന്നു..

ഉണ്ണി :എടിയേ ഒന്ന് ചുറ്റി പിടിച്ചു ഇരിക്ക് അല്ലെങ്കിൽ ചിലരെ പോലെ അടി തെറ്റി താഴെ പോകും.

മനീഷ കേൾക്കും വിധം ഉറക്കെ പറഞ്ഞു.ബൈക്ക് മെല്ലെ മുന്നോട്ടു എടുത്തു. കുറച്ചു മുൻപോട്ടു ചെന്നപ്പോൾ അഞ്‌ജലി കൈ അവന്റെ അരയിൽ നിന്നും എടുത്തു തോളിലേക്ക് വെച്ചു.

അഞ്‌ജലി : ഉം അവൾക്ക് നല്ല വിഷമം ഉണ്ടായി കാണും അല്ലെ.

ഉണ്ണി :എന്താ കേട്ടില്ല....

അഞ്‌ജലി :അല്ല അവളെ പെട്ടന്ന് നീ ഇങ്ങനെ വടി പോലെ നിർത്തി കളയും എന്ന് ഞാൻ കരുതിയില്ല.

ഉണ്ണി :അവൾക്ക് ഇതല്ല ഇതിനപ്പുറം ഞാൻ കൊടുത്താലും അത് മതിയാകില്ല. അവൾക്ക് എന്നെ മതി ആയിരുന്നു എങ്കിൽ എന്നോട് അത് തുറന്നു പറയാമായിരുന്നു.

അഞ്‌ജലി :ഉം... ശെരി അവളുടെ മുൻപിൽ ആള് ആയി കാണിക്കാൻ അല്ലെ എന്നെ വിളിച്ചു വണ്ടിയിൽ കയറ്റിയത് അതെ ഇനി എന്നേ തിരിച്ചു കൊണ്ട് വിട്.

ഉണ്ണി അവന്റെ തോളിൽ വെച്ചിരുന്ന അവളുടെ കയ്യിൽ പിടിച്ചു അവന്റെ ശരീരത്തിൽ ചുറ്റി പിടുപ്പിച്ചു.

ഉണ്ണി :അല്ല ഒരിക്കൽ എന്നോട് നീ പറഞ്ഞപ്പോൾ എനിക്ക് അത് അകസെപ്റ്റ് ചെയ്യാൻ പറ്റിയില്ല. നിനക്ക് ഇഷ്ടം ആണെങ്കിൽ ദേ ഈ വണ്ടിയുടെ പിറകിൽ തന്നെ ഇരുന്നോ ഇനി അങ്ങോട്ട് ഉള്ള ജീവിതം.

അവളുടെ മുഖം മുഴുവൻ പെട്ടന്ന് സന്തോഷം കൊണ്ട് നിറഞ്ഞു...നിറ കണ്ണുകൾ തുടച്ചു കൊണ്ട് അഞ്ജലി ചിരിക്കുന്നത് അവൻ ബൈക്കിന്റെ മിററിൽ കൂടി കണ്ടു. എന്നിട്ട് അവൾ രണ്ടു കൈയും ചേർത്ത് അവനെ പിന്നിൽ ഇരുന്നു കെട്ടിപിടിച്ചു. അവളെ പിന്നിൽ ഇരുത്തി അവൻ നേരെ പോയത് അവളുടെ വീട്ടിലേക്ക് തന്നെ ആയിരുന്നു. അവളുടെ അമ്മയോട് പെണ്ണ് ചോദിക്കാൻ... ?

അവരുടെ ജീവിത യാത്ര അവിടെ തുടങ്ങുക ആണ്...????

ചിലത് അങ്ങനെ ആണ് ആഗ്രഹിക്കുന്നത് അല്ല കിട്ടുന്നത്. എന്നാൽ ആഗ്രഹിക്കുന്നതിലും മനോഹരം നമുക്ക് പ്രതീക്ഷിക്കതെ കിട്ടിയ സമ്മാനം ആകും. സ്നേഹം അത് അർഹിക്കുന്നവർക്ക് കൊടുക്കുക അടിച്ചേല്പിക്കാൻ

💬 Comments

View all comments