0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

കുടിച് സംസാരിക്കാൻ തുടങ്ങി.

അഞ്‌ജലി :അല്ല നീ നാട്ടിലേക്ക് വരുന്നു എന്നൊരു മെസ്സേജ് പോലും ഇട്ടില്ല.

ഉണ്ണി :ഉം എല്ലാം പെട്ടന്ന് ആയിരുന്നു. മനസ്സിൽ തോന്നി ഇങ്ങ് പോരുന്നു.

അഞ്‌ജലി :ആഹാ അതെന്താ ഇത്ര കാര്യം ആയിട്ട്.

ഉണ്ണി :അത് തന്നെ എന്റെ മുറപ്പെണ്ണ് മനീഷ.

അവളുടെ കാര്യം പറഞ്ഞപ്പോൾ അഞ്‌ജലിയുടെ മുഖം പെട്ടന്ന് മാറി. സത്യത്തിൽ അവളോട്‌ അഞ്‌ജലിക്ക് ഇപ്പോൾ അറപ്പും ദേഷ്യവും ആണ്. ഉണ്ണിയെ ചതിച്ചു കൊണ്ട് അവൾ അങ്ങനെ അഴിഞ്ഞാടി നടക്കുന്നു അവനോടു അത് എങ്ങനെ പറയും എന്നതിൽ ആയിരുന്നു അവളുടെ വേവലാതി. ഒരിക്കൽ താൻ തന്റെ പ്രണയം ഉണ്ണിയോട് തുറന്നു പറഞ്ഞത് ആണ് ചിലപ്പോൾ ആ കാര്യം കൊണ്ട് അവളെ പറ്റി മോശമായി പറഞ്ഞാൽ തെറ്റി ധരിക്കപ്പെടാം.

ഉണ്ണി :ഹലോ... ഹലോ എന്താ ആലോചിച്ചു ഇരിക്കുന്നത്.

പെട്ടന്ന് ആണ് അവൾക്ക് സ്വബോധം തിരിച്ചു കിട്ടിയത്.

ഉണ്ണി :എടോ കോഫി കുടിക്ക് താൻ എന്താ ആലോചിക്കുന്നത്.

അഞ്‌ജലി :ഹേയ് ഒന്നുമില്ല...

അവൾ കോഫി എടുത്തു കുടിച്ചു. അവൾ കുടിക്കുമ്പോളും ചിന്തയിൽ തന്നെ ആയിരുന്നു. ഉണ്ണി പോകുമ്പോളും അഞ്‌ജലി ആ കാര്യം പറയാൻ ഒരുങ്ങിയില്ല.

അന്ന് വൈകുന്നേരം മനീഷയെ അമ്പലത്തിൽ പോകും വഴിയേ പതിവായി കണ്ടിരുന്ന സ്ഥലത്തു വെച്ച് കണ്ടു മുട്ടി. അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ അവൻ കണ്ടു. കാതിൽ ഇപ്പോൾ സ്റ്റഡ് കളുടെ എണ്ണം കൂടിയിരിക്കുന്നു. മുടിയുടെ ആഗ്രത് ചെറുതായ് ചെമ്പിപ്പിച്ചിരിക്കുന്നു. മാറിടങ്ങൾക്ക് വളർച്ച കൂടിയത് പോലെ അവനു തോന്നി.

മനീഷ :എന്താ ഉണ്ണിയേട്ടാ എന്താ ഇങ്ങനെ നോക്കുന്നത്...

ഉണ്ണി :ഹേയ് ഒന്നുമില്ല

💬 Comments

View all comments