0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

പറയാൻ. അന്ന് പതിവ് പോലെ അവളെയും മീരയെയും ശ്യാം കാറിൽ ഡ്രോപ്പ് ചെയ്തു. റൂമിൽ എത്തിയ ശേഷം ആണ് അവൾ ഫോൺ എടുത്തത്. ഉണ്ണിയേട്ടന്റെ തുടർച്ചയായി മെസ്സേജ്കൾ അവൾ കണ്ടു.റിപ്ലൈ കൊടുക്കാതെ പറ്റില്ല...

മനീഷ :ഉണ്ണിയേട്ട ഫോൺ കുത്തി ഇട്ടിരിക്കുക ആയിരുന്നു ഇപ്പോൾ ആണ് കണ്ടത്...

പെട്ടന്ന് മെസ്സേജ് ബ്ലൂ ടിക് വീണു...

ഉണ്ണി :എത്ര നേരമായി നിന്നെ ഞാൻ വിളിക്കുന്നു. അറ്റ്ലീസ്റ്റ് എന്നേ ഓർത്തിരുന്നു എങ്കിൽ നീ ഒന്ന് ഫോൺ എടുത്തേനേ...

മനീഷ :ഞാൻ പറഞ്ഞില്ലേ ഞാൻ ഫോൺ കുത്തി ഇട്ടിരിക്കുക ആണെന്ന്.

അവളും തിരിച്ചു ചെറുതായി കടുപ്പത്തിൽ സംസാരിക്കാൻ തുടങ്ങി. അവളുടെ സംസാരത്തിൽ ചെറിയ മാറ്റങ്ങൾ വന്നത് കണ്ടപ്പോൾ ഉണ്ണിയ്ക്ക് വല്ലാത്ത വിഷമം ഉണ്ടായി.

ഉണ്ണി :എടി നിനക്ക് അറിയാമോ എത്ര നേരം ആയി ഞാൻ വിളിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു എന്ന്..

മനീഷ :ഞാൻ പറഞ്ഞല്ലോ ഉണ്ണിയേട്ടാ കാര്യം എല്ലാം.. പിന്നെന്തിനാ എന്നോട് ദേഷ്യപെടുന്നത്.

ഉണ്ണി :പിന്നെ ഇത്രയും നേരം ഫോൺ കുത്തി ഇടാൻ നിന്റെ ഫോണിൽ എന്താ പരിപാടി. ഇന്നലെ ഞാൻ മെസ്സേജ് അയച്ചപ്പോൾ ലേറ്റ് റിപ്ലൈ ആയിരുന്നല്ലോ.

മനീഷ :അത് ഉണ്ണിയേട്ടൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരിക്കുന്നത് കൊണ്ട് തോന്നുന്നത് ആണ്

ഉണ്ണി :ഒഹ്ഹ്ഹ്ഹ് അപ്പോൾ എന്റെ ചിന്ത ആണ് കുഴപ്പം അല്ലെ...

മനീഷ :ഏട്ടൻ ഓരോന്ന് ആലോചിച്ചു വെറുതെ തല പുന്നക്കേണ്ട..

ഉണ്ണി :നിന്റെ വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് അയക്ക്..

മനീഷ :എന്തിന്..

ഉണ്ണി :എനിക്ക് അറിയണം...

മനീഷ :ഒഹ്ഹ്ഹ് അപ്പോൾ അതാണ് എന്നെ വിശ്വാസം ഇല്ല അല്ലെ..

ഉണ്ണി : നീ അയക്ക് ആദ്യം...

മനീഷ :സൗകര്യം ഇല്ല ഇയാൾ എന്നേ കെട്ടിയിട്ടു ഒന്നും ഇല്ലല്ലോ എന്നേ കയറി ഭരിക്കാൻ...

ഉണ്ണി ആകെ അന്താളിച്ചു പോയി അവളുടെ പുതിയ ശൈലി കണ്ട്. ദേഷ്യം വന്നു ഉണ്ണി വാട്സ്ആപ്പ് ഓഫ് ആക്കി ഇറങ്ങി. അവന് ഒരു കാര്യം മനസ്സിൽ ആയി. അവൾക്ക് കാര്യം ആയി എന്തോ പറ്റിയിരിക്കുന്നു. പെട്ടന്ന് ആണ് അവന്റെ കൂട്ടുകാരി ആയ അഞ്ജലിയുടെ കാര്യം ഓർമ്മ

💬 Comments

View all comments