0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

അവർക്ക് എല്ലാം ഉറപ്പായിരുന്നു.എന്നാൽ വീട്ടിൽ ചില സംസാരങ്ങൾ അവളെ വല്ലാതെ ഭീതിയിൽ ആക്കി. ലീവ്ന് വേണ്ടി വന്ന ഉണ്ണി അവളെ പെണ്ണ് ചോദിച്ചു വരിക ആണെങ്കിൽ അവർക്ക് ആർക്കും എതിർപ്പ് ഇല്ലെന്ന് ആയിരുന്നു അത്. അവരുടെ സംസാരം കേട്ടപ്പോൾ അവൾ അകത്തു മുറിയിൽ നിന്നും പുറത്തേക്ക് വന്നില്ല. രാവിലെ നാട്ടിൽ എത്തിയ ഉണ്ണി ഉച്ച ആയപ്പോൾ മനീഷയെ വിളിച്ചു.

ഉണ്ണി :ഹലോ...

മനീഷ :ആ ഹ് ഉണ്ണിയേട്ടാ..

ഉണ്ണി :നീ എന്തെ വിളിക്കാതെ ഇരുന്നത്..

മനീഷ :അത് യാത്ര ചെയ്തു വന്നത് അല്ലെ. പിന്നെ ഉറക്ക ക്ഷീണം ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു.

ഉണ്ണി :ഉം ശെരി എനിക്ക് നിന്നെ ഒന്ന് കാണണം.

മനീഷ :എന്താ ഉണ്ണിയേട്ടാ... എന്താ കാര്യം...

ഉണ്ണി :നിനക്ക് എന്ത് പറ്റി എന്താ കാര്യം എന്നോ.. നീ ആദ്യം ആയിട്ട് ആണല്ലോ ഇങ്ങനെ ചോദിക്കുന്നത്. എടി ഇത്രയും നാളും കാണാതെ ഇരുന്നു നിന്നെ കാണാൻ വന്ന എന്നോട് എന്താണ് കാര്യം എന്ന് കൊള്ളാം. എടി നിനക്ക് ഇതെന്തു പറ്റി.

മനീഷ :ഹേയ് എനിക്ക് കുഴപ്പം ഒന്നുമില്ല. ഉണ്ണിയേട്ടൻ ഓരോന്ന് ആലോചിച്ചു വെറുതെ കാട് കയറേണ്ട.

ഉണ്ണി :ശെരി നീ അമ്പലത്തിൽ വാ അവിടെ കാണാം.

മനീഷ :ഈ ഉച്ച സമയത്തോ...

ഉണ്ണി :എന്നാൽ വൈകിട്ട് വാ അപ്പോൾ അമ്പലം തുറക്കുമല്ലോ.

മനീഷ :ഉം ശെരി

ഉണ്ണി :ഉം.

എന്നാൽ അവളുടെ സംസാരത്തിൽ അവനു അത്ര തൃപ്തി ഉണ്ടായില്ല. അവൾക്ക് നല്ല മാറ്റം ഉണ്ടായി എന്ന് അവനു മനസ്സിൽ ആയി. മാസങ്ങൾക്ക് മുൻപ് താൻ കണ്ട തന്റെ മുറപ്പെണ്ണ് തന്നെ ആണോ ഇതെന്ന് അവൻ സംശയിച്ചു.

ഉണ്ണി വാട്സ്ആപ്പ് കേറിയപ്പോൾ അവളെ അവൻ ഓൺലൈനിൽ കണ്ടു. പക്ഷേ അവളോട്‌ സംസാരിക്കാൻ അവനു കഴിയുന്നില്ലായിരുന്നു. അവൻ ബൈക്ക് എടുത്തു നേരെ പോയത് അവളുടെ കോളേജ് സൈഡിലേക്ക് ആയിരുന്നു അവിടെ അഞ്‌ജലി ആണ് അവൻ തിരക്കി പോയത്. അവനെ കണ്ടപ്പോൾ അവൾക്ക് വലിയ സന്തോഷം ആയി. തൊട്ട് അടുത്തുള്ള ഒരു കോഫി ഷോപ്പിൽ കയറി രണ്ട് പേരും ഓരോ കോഫി

💬 Comments

View all comments