Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]
പോയാൽ മതിയെന്നായി.
അടുത്ത് വരുന്ന അവധി ദിവസങ്ങളും എനിക്കനുവദിച്ചിട്ടുള്ള ലീവുകളും ചേർത്ത് ആയിരുന്നു എന്റെ യാത്രകൾ എല്ലാം. അങ്ങനെ നടത്തുന്ന യാത്രകളുടെ കുറിപ്പുകൾ fb യിലും ഇൻസ്റ്റയിലുമൊക്കെ കുറിച്ചിടുന്നത് ഇതോടൊപ്പം ഉള്ള മറ്റൊരു ശീലം ആയിരുന്നു. മറ്റുള്ളവർക് ഉപകാരപ്പെടുന്നതിനോടൊപ്പം തന്നെ എനിക്കും പിന്നീട് ഇവ റഫർ ചെയ്യാമല്ലോ.
അങ്ങനെയൊരു യാത്ര കഴിഞ്ഞു വന്നു വീട്ടിൽ തിരിച്ചെത്തി ജോലിയും തുടങ്ങി പതിവ് ദിനചര്യകളുമായി പോവുന്നതിനിടയിൽ ആയിരുന്നു വാട്സ്ആപ് സ്റ്റാറ്റസ് കണ്ട് ബി ടെക് ക്ലാസ് മേറ്റ് ആയിരുന്ന ജ്യോതികയുടെ മെസേജ്. Hi ക്ക് മറുപടി അയച്ചു തുടങ്ങിയ ചാറ്റ് മുന്നോട്ട് പോയത് സമയത്തിന്റെ വേലിക്കെട്ടുകൾ എല്ലാം തകർത്ത് കൊണ്ടായിരുന്നു. ജ്യോതി എന്നായിരുന്നു അവളുടെ ക്‌ളാസിലെ വിളിപ്പേര്. അടുത്ത ഫ്രണ്ട് സർക്കിളിൽ ഉള്ളവർക്ക് അവൾ ജോ ആയിരുന്നു.
കോഴ്സ് കഴിഞ്ഞു ജ്യോതി ജോലിക്ക് കയറിയത് തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ഉള്ള ഒരു MNC യിൽ IT എഞ്ചിനിയർ ആയിട്ടായിരുന്നു. കോഴ്സ് കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ തന്നെ കല്യാണം കഴിഞ്ഞെങ്കിലും വളരെ വൈകാതെ അത് ഡിവോഴ്സ് ആയി എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഒരാളുടെ വ്യക്തിവിവരങ്ങൾ അധികം അന്വേഷിച്ച് അറിയാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് കൂടുതൽ തെരെക്കാനും പോയിരുന്നില്ല. പിന്നീട് ബാംഗ്ലൂരിൽ ഉള്ള ഒരു IT ഫേം ലേക്ക് മാറി എന്ന് മാത്രം അറിയാം.
കോഴിക്കോട് നടക്കാവ്കാരിയായ ജ്യോതി ബി ടെക് നു എന്റെ ക്‌ളാസിൽ തന്നെ ആയിരുന്നു. ഏകദേശം അഞ്ചടി നാലിഞ്ച് ഉയരം കാണും. സ്ലിം ആയി നല്ല വെളുപ്പ് നിറം ആണ്. ഓവൽ ഷെയ്പ്പിൽ ഉള്ള മുഖം.
💬 Comments
View all comments