Chapter Title : മുടിയനായ പുത്രൻ [ഋഷി]
മെല്ലെയടുത്തേക്കു വന്നു. ഉണ്യച്ച! (കൊച്ചച്ഛൻ എന്നു തികച്ചും പറയാനാവാത്ത രണ്ടുവയസ്സു മുതൽ അവളെന്നെ വിളിച്ചിരുന്ന പേര്!)
എൻ്റെ മോളെയൊന്നു കെട്ടിപ്പിടിക്കടാ! ചേച്ചി മന്ത്രിച്ചു. ഞാൻ കൈകൾ വിടർത്തിയപ്പോൾ ഒരു തേങ്ങലോടെ റിയ എന്നിലേക്കലിഞ്ഞു. എൻ്റെ മോളേ! ഞാനവളുടെ ചെവിയിൽ മന്ത്രിച്ചു. ഗുണ്ടുമണീ! കുഞ്ഞായിരുന്നപ്പോൾ ഞാനവളെ ദേഷ്യം പിടിപ്പിക്കാൻ വിളിച്ചിരുന്ന ഓമനപ്പേര്! അവൾ ശരിക്കും ഒരു പന്തുപോലായിരുന്നു കേട്ടോ! ഓമനത്തമുള്ള പെണ്ണ്!
പോടാ! അവളെൻ്റെ കൈത്തണ്ടയിൽ അമർത്തി നുള്ളി!
ഡീ! അവനെക്കാണണത് വർഷങ്ങള് കഴിഞ്ഞാണ്! ഇപ്പഴും തമ്മിലടിയാണ്! മീരേച്ചി ചിരിച്ചു.
പിന്നെ! ഈ ഉണ്യച്ച എന്നെ ഓരോ പേരു വിളിക്കാണമ്മേ! അവൾ പരാതി പറഞ്ഞു.
ഞാനവളെ കുണ്ടിക്കുതാഴെ ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു. ഒന്നു വട്ടം കറക്കി.
ആഹ്... എന്നെ താഴെയിറക്കടാ ഉണ്യച്ചാ! അവളാർത്തു ചിരിച്ചുകൊണ്ട് എൻ്റെ പുറത്താകെ ഇടികൾ വർഷിച്ചു.
അവളെ ഞാൻ താഴെയിറക്കി. ആ മുഖം തുടുത്തിരുന്നു. അവൾ ചിരിച്ചുകൊണ്ട് കൂട്ടുകാരികളുടെ നേർക്കു തിരിഞ്ഞു. കണ്ടില്ലേ! ഇതാണെൻ്റെ ഫേവറിറ്റ് കൊച്ചച്ഛൻ. ചെല പെൺകിടാങ്ങളുടെ കടാക്ഷങ്ങൾ ഞാൻ കണ്ടില്ലെന്നു നടിച്ചു.
മതി മതി. അവൻ ഇവിടൊക്കെത്തന്നെ കാണും പിള്ളേരേ! മീരേച്ചി എന്നേം വലിച്ചോണ്ടു നടന്നു.
എൻ്റേച്ചീ! വല്ലപ്പോഴുമേ സുന്ദരികളായ പെണ്ണുങ്ങള് ഈ പാവത്തിനെ ഗൗനിക്കത്തൊള്ള്. അപ്പഴേക്കും എന്നേം കൊണ്ടിവിടന്നു വലിഞ്ഞാലോ!
പോടാ ചെക്കാ! ചേച്ചിയെൻ്റെ രോദനം അവഗണിച്ചു. ആദ്യം വീട്ടുകാര്! പിന്നെ മതി നാട്ടുകാര്!
ലതേ! ലതേ! എന്നേം വലിച്ചോണ്ട് മീരേച്ചി ഊണുമുറിയിലേക്കു നടന്നു. അവിടെ ലതേച്ചി ഒരു ചെക്കനേം പഠിപ്പിച്ചോണ്ട് കസേരയിലിരുപ്പുണ്ടായിരുന്നു. സ്ക്കൂളിൽ ചെക്കൻ ടീച്ചറെ "കണ്ടാറോളി" എന്നു വിളിച്ചതിന് ഹെഡ്മാസ്റ്റർ പിടിച്ചപ്പോൾ അവൻ്റെ വിശദീകരണം: "സാറേ ഞാൻ പറഞ്ഞത് കണ്ടാൽ റൂളി, അഥവാ പെൻസിൽ! എന്നാണ്". നമ്മടെ ലതയും അതുപോലാണ്. കമ്പേൽ തുണി ചുറ്റിയ പോലെ. പിന്നെ മുഖം കാണാൻ നന്ന്. അത്ര തന്നെ.
ഡീ ദേ ഉണ്ണി! മീരേച്ചി പറഞ്ഞതും ലതേച്ചീടെ മുഖം വിളറിവെളുത്തു. സ്വതേ ഒരു പേടിത്തൂറിയാണ്! പിന്നൊരു ഗുണ്ടയാണ് മുന്നിൽ നിൽക്കണത്!
ഞാൻ ചിരിച്ചുപോയി. എൻ്റെ ലതേച്ചീ! റിയേടെ കല്ല്യാണം കൂടാൻ വന്നതാ. അതു കഴിഞ്ഞങ്ങു പൊക്കോളാമേ! ബൈജുവേട്ടൻ വന്നില്ലേ?
അപ്പഴേക്കും ലതേച്ചി നോർമ്മലായി.
💬 Comments
View all comments