Chapter Title : മുടിയനായ പുത്രൻ [ഋഷി]
ഗാർഡിയൻസ് തമ്മിൽ നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. പ്രിൻസി ശാന്തമായി പറഞ്ഞു. സത്യം പറഞ്ഞാൽ സ്ക്കൂൾ ജീവിതത്തിൽ പാകത വന്നൊരു സാറിനെ ആദ്യമായാണ് കാണുന്നത്.
സാറു തന്നെ അച്ഛനെ വിളിച്ചു പറഞ്ഞാൽ മതി. ഞാൻ പറഞ്ഞു. നേരിട്ടു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്കറിയാമായിരുന്നു.
വിചാരിച്ചതു പോലെ തന്നെ വീട്ടുകാർ ഇടപെടാൻ വിസമ്മതിച്ചു. എനിക്കുവേണ്ടി വക്കീലിനെ ഏർപ്പാടാക്കി അവർ കൈ കഴുകി. തല്ക്കാലം പോലീസു വന്നെങ്കിലും പ്രിൻസിയുടെ സാന്നിദ്ധ്യവും ഏതോ ഭാഗ്യത്തിന് കിട്ടിയ വക്കീലിൻ്റെ പിടിപാടും കൊണ്ട് മേലു നൊന്തില്ല. ലോക്കപ്പിൽ കിടന്നില്ല. പതിന്നാലല്ലേ ആയുള്ളൂ. റേപ്പോ കൊലയോ ഒന്നുമല്ലല്ലോ. ഒരു സേഫ് ഹൗസിൽ (വീട്ടുതടങ്കൽ തന്നെ) അന്നു കഴിഞ്ഞു. അടുത്ത ദിവസം ജൂവനൈൽ ജസ്റ്റീസ് ബോർഡിൻ്റെ മുന്നിൽ ഹാജരാക്കി. അവിടെ എനിക്കെതിരായി തെളിവുകൾ നിരത്താൻ നേതാവിൻ്റെ ശിങ്കിടികളുടെ ജാഥ. മജിസ്റ്റ്രേട്ടും മറ്റു രണ്ടു സ്ത്രീ ബോർഡംഗങ്ങളും എല്ലാം ശ്രദ്ധയോടെ കേട്ടു. നേതാവിൻ്റെ തലയോട്ടീടെ പടം, ഡോക്ടർ സർട്ടിഫിക്കറ്റ് ഇത്യാദി പുറമേയും.
എനിക്കവിടെ ജീവിതത്തിൽ ചിലപ്പോഴെല്ലാം സംഭവിക്കുന്നതു പോലെ ഭാഗ്യത്തിൻ്റെ രണ്ടു തലോടലുകൾ കിട്ടി. ഒന്ന് അബ്ദുള്ള വക്കീൽ. സീനിയർ. പക്വതയുള്ള മനുഷ്യൻ. വക്കീലിൻ്റെയൊരു ജൂനിയറിനെയാണ് വീട്ടുകാരേല്പിച്ചത്. എന്തോ എൻ്റെ കാര്യത്തിൽ വക്കീലിന് പ്രത്യേക താല്പര്യം തോന്നി. ധാരാളം സമയം എന്നോടൊപ്പം ചെലവഴിച്ചു. പതിയെ എൻ്റെ നാവിൻ്റെ കെട്ടഴിച്ചു. എനിക്കു പറയാനുള്ളത് ക്ഷമയോടെ കേട്ടു. പിന്നെ ബോർഡിൻ്റെ മുന്നിൽ എങ്ങിനെ പെരുമാറണമെന്നു പറഞ്ഞു തന്നു.
സീ ഉണ്ണീ. നിൻ്റെ മനസ്സ് എനിക്കറിയാം. ബോർഡു നോക്കുന്നത് നിൻ്റെ ഭാവിയിലേക്കാണ്. നിനക്കു ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ടോ, ഇനിയങ്ങോട്ട് നിൻ്റെ മാനസികാവസ്ഥ നേരെയാവുമോ? ഏതൊക്കെ
💬 Comments
View all comments