Chapter Title : നാഗകന്യക 2
അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു. അയാൾ കൈമളിനെ റൂം no അഞ്ചിലേക്കു കൂട്ടികൊണ്ടുപോയി , അവർ രണ്ടു പേരും റൂമിലേക്ക് കയറി.
റൂമിന്റെ ഒരു മൂലയിൽ ഒരു മനുഷ്യൻ നില്കുന്നുണ്ടായോരുന്നു, മെലിഞ്ഞുണങ്ങിയ ദേഹത്തോടുകൂടിയ ഒരുത്തൻ.
" ഡാ , ഇങ്ങോട്ടു മാറി നിൽക്കടാ, സാറ് നിന്നെയൊന്നു ശരിക്കു കാണട്ടെ" സോമൻ പോലീസ് അവനെ വിരട്ടി
" സാറെ ഇതാണ് ഞാൻ പറഞ്ഞ കാരിമാടികുട്ടൻ, ഇന്നലെ രാത്രി പതിവ് റോളിംഗിന് പോയപ്പോളാ സാറെ വഴിയിൽ ബോധമില്ലാതെ കിടക്കുന്ന ഇവനെ കണ്ടത്, അല്ലറചില്ലറ മോഷണമൊക്കെയാ ഇവന്റെ തൊഴിൽ അതുകൊണ്ടു അപ്പൊത്തന്നെ പൊക്കി ജീപ്പിലിട്ടു, രാവിലെയാ ഇവന് ബോധം വന്നത്. അപ്പൊ തുടങ്ങിയതാ പാമ്പെന്നും ,സർപ്പമെന്നും,, മാണിക്യമെന്നും ഒക്കെ പറഞ്ഞു പിച്ചും പെയ്യും പറയാൻ. സിഐ അപ്പൊത്തന്നെ ഇവനെ വിടാൻ പറഞ്ഞതാ ഞാനാ ഇവിടേക്ക് കൊണ്ടുവന്നത്. സാറിന് ഉപകാരപ്പെടും എന്ന് തോന്നി "
" ഇങ്ങോട്ടു നീങ്ങി നിന്ന് കണ്ടതൊക്കെ സാറിനോട് പറയടാ " സോമൻ പോലീസ് കുട്ടനോട് അലറി. ........
....തുടരും ...
💬 Comments
View all comments