0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 665

എന്റെ പെണ്ണ് എന്നും ചിന്തിച്ചു കൊണ്ട് ഞാൻ വീട്ടിൽ എത്തി. എത്തിയപ്പോരെ അമ്മക് സന്തോഷം ആയിരുന്നു എന്റെ കല്യാണം ആഗ്രഹിക്കുന്നു ഉണ്ട് അമ്മ.

: മോനെ നീ എന്താ ഇത്ര ലേറ്റ് ആയതു.

: ഞാൻ ഇന്നലെ വിളിച്ചില്ലാരുന്നോ. വണ്ടി റെഡി ആയി കിട്ടിയത് രാവിലെ ആയിരുന്നു എന്നാ ഒരു കള്ളം ഞാൻ പറഞ്ഞു . അല്ലാതെ അവളുടെ കൂടെ ആണ് എന്ന് പറയാൻ പറ്റുമോ.

: നീ വല്ലോം കഴിച്ചാരുന്നോ.

: ഇല്ലാ അമ്മേ കഴിക്കാൻ ഉള്ളത് എടുത്തു വെക്ക്.

: എന്നാൽ നീ പോയി കുളിച്ചു റെഡി ആയി വാ. എന്നിട്ട് നമ്മക് നോക്കാം.

ഞാൻ വേഗം തന്നെ കുളിച്ചു റെഡി ആയി വന്നപ്പോൾ ചൂട് ദോശയും ചമ്മന്തിയും പിന്നെ ഇഡലി പോടീയും ഉണ്ടാരുന്നു. എല്ലാം കൂട്ടി കഴിക്കാൻ എന്താ രുചി.

അപ്പൊ അവിടേക്കു അച്ഛൻ വന്നു.

: മോനെ വേഗം കഴിക്ക് എന്നിട്ട് നമ്മക് പോവം ഇന്ന്‌ ഞാൻ നിന്നെ കോളേജിൽ കൊണ്ട് വിടാം.

എന്നാ പോവാം എന്നും പറഞ്ഞു ഞാനും അച്ഛനും ഇറങ്ങി. അവിടെ അമ്മ മാത്രം അവിടെ ഒറ്റക് ആയി.

കതക് അടച്ചപ്പോൾ എന്തോ പ്രകാശം മൊത്തം അവിടെ നിറഞ്ഞു അവൾ ആ പ്രകാശം ഉള്ള റൂമിൽ ലേക്ക് പോയി.

അവൾ ആ മുറിക്കകത്തു കാലു വച്ചതും ആ പ്രകാശം അണഞ്ഞതും ഒപ്പമായിരുന്നു. തിങ്ങി നിറഞ്ഞ ഇരുട്ട്…അവൾ തപ്പിത്തടഞ്ഞു നടന്നു എന്തിലോ തട്ടി നിന്നു, കൈകൊണ്ടു തപ്പി നോക്കി അവൾ അതിന്മേൽ ഇരുന്നു, നല്ല ക്ഷീണം.. പിന്നെ ചെരിഞ്ഞു കിടന്നു,

💬 Comments

View all comments