0%

Chapter Title : നാലാമന്‍ [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 828

ചന്ദ്രേട്ടാ എന്ന വിളിക്കുമ്പോള്‍ ആ വിളികേള്‍ക്കുന്ന ഈ ചന്ദ്രശേരന്‍ നായരുടെ രോമമെല്ലാം കോള്‍മയിര്‍ കൊള്ളും. ഈ ആള്‍ക്ക് ഇപ്പോള്‍ ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സുണ്ട്. നല്ല വെളുത്ത നിറം. ഇന്‍ഡ്യ വിട്ട് പോയ വല്ല ബ്രിട്ടിഷുകാരന്റെ ചെറുമകന്‍ ആകാനുള്ള സാദ്ധ്യത നമുക്ക് തള്ളികളയാന്‍ ആവില്ല. അഞ്ചരയടി പൊക്കം. നല്ല വ്യായാമം ചെയ്യുന്നതു കൊണ്ടായിരിക്കാം ഉറച്ച ശരീരം. അല്‍പ്പസ്വല്‍പ്പം കഷണ്ടി കയറിയ തല. ഇയാളും കുടു:ബവും പണ്ട് കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളെപോലെ ദരിദ്രനാരായണന്‍ ആയിരുന്നു എന്ന് എന്റെ അമ്മൂമ്മ പണ്ട് പറഞ്ഞത് എനിക്കോര്‍മ്മ വന്നു. ഈ ചന്ദ്രശേരന്‍ നായര്‍ ഏതാണ്ട് മുപ്പത് കൊല്ലത്തോളം ഗള്‍ഫില്‍ ആയിരുന്നു. അവിടെ ഏതോ എണ്ണ കമ്പനിയിലെ മാനേജരാ എന്നൊക്കെയാ ഇവിടെയുള്ളവരോട് പറഞ്ഞിട്ടുള്ളത്. ഞാന്‍ പഠിക്കുന്ന കാലത്തേ ഇയാളെ കണ്ടിട്ടുണ്ട്. ഒരു സുപ്പാര്‍ സ്റ്റാറിന്റെ ലുക്കൊക്കെ ഉള്ള ഇയാളെ ഞങ്ങള്‍ കുട്ടികള്‍ അന്നത്തെ കാലത്ത് നോക്കി നിന്നിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിനു കുറച്ച് ദിവസം മുന്‍പേ ഇയാള്‍ കുടു:ബ സമേതം ഗള്‍ഫില്‍ നിന്നും വരും. എന്നിട്ട് ഏതാണ്ട് ഒരു മാസം നാട്ടില്‍ നില്‍ക്കും. അന്നൊക്കെ അയാളുടെ തറവാട്ടില്‍ അയാളുടെ അച്ചനും അമ്മയും ഒക്കെ ഉണ്ടായിരുന്നു. ആവശ്യത്തിനു സമ്പാദിച്ചു എന്ന് സ്വയം തോന്നിയപ്പോള്‍ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുവന്നു. ഏകമകള്‍ റാണിയെ ബാബു എന്നൊരു പെരുമ്പാവൂര്‍ക്കാരനു ഏതാണ്ട് ഏഴ് വര്‍ഷം മുന്‍പ് കല്യാണം കഴിച്ചുകൊടുത്തു. അവര്‍ വല്ലപ്പോഴും ഇവിടെ വന്ന് രണ്ട് ദിവസം നിന്ന് തിരിച്ചുപോകും. അവരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ചന്ദ്രേട്ടന്റെ ഭാര്യ ലക്ഷ്മിക്ക് പണ്ടേയുള്ള പ്രമേഹത്തിനു പുറമേ രണ്ട് കൊല്ലം മുന്‍പ് അവരുടെ ഹാര്‍ട്ട്

💬 Comments

View all comments