0%

Chapter Title : നാലുമണിപ്പൂക്കൾ 4 [ഷജ്നാദേവി]

മാറി"

"അതെന്താ ഞാന്ള്ള കാരണാ?"

"അത് മാത്രല്ല. ഓള് പറഞ്ഞത് സത്യാ! ഓളെ സ്നേഹിക്കുമ്പോ അങ്ങനൊര് തെറ്റ് ‌ഞാൻ ചീത്ണ്ടാര്ന്നില. ഓള് പെണങ്ങ്യേപ്പൊ വെഷമായി,വാശ്യായി."

ഇത് കേട്ട് ഞെട്ടിയ സംഗീത അവനെ തള്ളിമാറ്റി ചുണ്ടുചുരുട്ടി. ചുരുണ്ട ചുണ്ട് തുളുമ്പിപ്പൊട്ടി. അതൊരു തേങ്ങലായ് പുറത്തു വന്നു. നിമിഷത്തിനുള്ളിൽ കണ്ണുനിറഞ്ഞ് ചുടുനീർ കവിളിലൂടൊഴുകി.

"ഇന്ന്ട്ട് ഇയ്യത് ചീതാ?" അവൾക്ക് കരഞ്ഞുകൊണ്ട് ചോദിച്ചു.

"ഷാനി ഇന്നെ വെറ്ത്തപ്പൊ എന്തോ അങ്ങനെ തോന്നി. പിന്നെ ടീച്ചറും വിട്ടില."

"ഇന്ന്ട്ട് ഇന്നെ പറ്റിക്ക്യേര്ന്ന്ല്ലേ ഇയ്യി?"

"പറ്റിക്കാനാണെങ്കി ഇപ്പളും പറയുല്ലല്ലോ." അവൻ അവളുടെയടുത്തെത്തി മുട്ടുകുത്തി നിന്ന് കാലിൽ ചുറ്റിപ്പിടിച്ച് അരയിൽ മുഖമർത്തിക്കരഞ്ഞു. അത് കണ്ട് പാവം സംഗീതയ്ക്ക് അധികനേരം നിൽക്കാനായില്ല. അവളുടെ ഉള്ള് പിടഞ്ഞു. അല്ലെങ്കിലും അത് കഴിഞ്ഞില്ലേ? ഇനിയുണ്ടാവാൻ പാടില്ല. ഒരു തെറ്റെങ്കിലും പൊറുക്കാനായില്ലെങ്കിൽ പിന്നെന്ത് സ്നേഹമാണ് തനിക്കവനോട്? അല്ലെങ്കിലും വിശുദ്ധിയെന്നാൽ തൊലിപ്പുറത്തല്ല; മനസ്സിലാണ്. എങ്കിലും ഇനിയിതാവർത്തിച്ചു കൂടാ. അതിനുവേണ്ടി ഞാനെന്തും ചെയ്യും..എന്തും. അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു അംജദിനോട്. ജീവൻ കൊടുത്താലും കണ്ണിന്റെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീർ വീഴരുതെന്ന് ആഗ്രഹിച്ച ഞാനാണോ ഇത് കണ്ടു‌ നിൽക്കുന്നത്? ഇല്ല,ഇല്ല...പാടില്ല. അവൾ ഒഴുകിയ കണ്ണീർ പുറം കൈ കൊണ്ട് തുടച്ച് അവനെ മുടിയിൽ പിടിച്ച് മുകളിലേയ്ക്ക് വലിച്ച് ദുഃഖവും സ്നേഹവും ഒരുപോലെ പ്രകടിപ്പിച്ചു. എണീറ്റ് നിന്ന അവനെ രണ്ട് കൈകളും കൊണ്ട് കഴുത്തിൽ പിടിച്ച സംഗീത ചോദിച്ചു: "അംജദിനെന്താ വേണ്ട്യേ? ഇന്റെതൊക്കെ ഇട്ത്തോ.പക്ഷേ വേറൊരാള്ടെ അട്ത്ത് പോണത് ഇക്ക്ന്നല്ലാ ഒര് പെണ്ണിനും സഹിക്കുല്ല."

"ഞാനിനി പോകുല്ല സഗീതേ ഞാനത് ഒറപ്പിച്ചിട്ടാ ഇവടെ വന്ന്ക്ക്ണത്"

"ഇക്ക് വിശ്ശോസാ. ഇയ്യ് പറയ് അനക്ക് വേണാ?" "ഉം ഹും.." അവൻ വേണ്ടെന്നർത്ഥത്തിൽ തലയാട്ടി. ഒരൊറ്റ പകൽ കൊണ്ട് അവന്റെ മനസ്സിൽ പ്രതിഷ്ഠിച്ച ദേവീശിൽപമായി മാറി സംഗീത. അവളോട് പ്രേമമാണ്, ആരാധനയാണ്... ദുഷിച്ച കാമം ആ സ്നേഹത്തിനു മുൻപിൽ അണഞ്ഞിരിക്കുന്നു. ഖൽബിൽ ചൂടുണ്ട് പക്ഷേ, തീയില്ല!

"വേണ്ടാന്ന് പറഞ്ഞ്ട്ട് ഞി അവടെ പൂവ്വോ?" "ഇല്ല" അവൻ നിറകണ്ണുകളോടെയാണത് പറഞ്ഞത്.

"അനക്ക്ത് വേണെങ്കി പിടിച്ചടാ. അനക്കിഷ്ടായ്ട്ട് ഇന്നാള് പിടിച്ചേല്ലേ." അവൾ നെഞ്ചുപൊത്തിപ്പറഞ്ഞു. അവനൊന്നും മിണ്ടിയില്ല. അവളവന്റെ

💬 Comments

View all comments