0%

Chapter Title : നാലുമണിപ്പൂക്കൾ

'ചെക്കൻ പറഞ്ഞതിലും കാര്യണ്ട്.' അവൾ ചിന്തിക്കാതിരുന്നില്ല.

"അതൊക്കെ ഓളോട് ചോയ്ക്ക്..പിന്നെ അന്റെ വീടിന്റെട്ത്തല്ലേ സംവൃതടീച്ചർടെ കോർട്ടേഴ്സ്? ഇയ്യൊന്ന് അവരെ സോപ്പിട്ട് പറഞ്ഞ് ശര്യാക്കോ?"

"ഉം..നോക്കട്ടെ"

അതും പറഞ്ഞ് അവൻ നേരെ നടന്നു. അവൾ‌ തന്റെ വീട്ടിലേയ്ക്ക് കയറി.

'പാവം ഞങ്ങൾക്ക് വേണ്ട്യല്ലേ നെറ്റി പൊട്ട്യേത്?' അവന് സംഗീതയെയോർത്ത് ഉള്ള് നീറി.

"കുട്ട്യേള് എല്ലാരും പോയി നിയ്യെവിട്യേർന്ന്? അന്റെ നെറ്റി പൊട്ടീണ്ടാ? ഓലമടൽ‌‌ വെട്ടി അടുക്കിയൊതുക്കിയിരുന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് "ഒന്നൂല്ല്യാന്ന്" മാത്രം മൂളി വാതിലടച്ചിരുന്നു.

വീട്ടിലെത്തിയ അംജദ്. കളിക്കാനായി പോകുന്നവഴി സംവൃതടീച്ചറെ കാണാനായി തിരിച്ചു. അവനെ കണ്ടയുടൻ ടീച്ചർ പുറത്ത് റോഡിനരികിലേയ്ക്ക് വന്നു.

"എന്താ കുട്ട്യേ?" ടീച്ചർ അവന്റെ ഉദ്ദേശം മനസ്സിലാവാത്തത് പോലെ നടിച്ച് ചോദിച്ചു. അവരുടെ സ്കൂളിലെ ആചൂടില്ല ചോദ്യങ്ങൾക്കെന്ന് തോന്നി. ഇതൊരു പാവം പെണ്ണ് തന്നെ. സത്യത്തിൽ അവന് അവരെ കാണുന്നത് തന്നെ ഇഷ്ടമായിരുന്നു. ആരെയും അടിക്കാത്ത ഒരിക്കലും ദേഷ്യം പിടിച്ചിട്ടില്ലാത്ത ടീച്ചർ കൈത്തണ്ടയിൽ ചൂരൽ കൊണ്ടടിച്ചപ്പോൾ വേദനിച്ചത് കൈയിലായിരുന്നില്ല.., മനസ്സിലായിരുന്നു. ഇഷ്ടപ്പെടുന്നവർ നോവിക്കുമ്പോഴുള്ള നോവ് സഹിക്കാൻ കമ്പികുട്ടന്‍.നെറ്റ് പറ്റാത്തതാണ്. സ്നേഹത്തോടെ യല്ലാതെ സംസാരിച്ചിട്ടില്ലാത്ത ടീച്ചർ പഴയപടിയാവുന്നത് അവൻ മനസ്സിലാക്കുകയായിരുന്നു.

"അതല്ല ടീച്ചറേ‌ ഇന്നത്തെ കാര്യം ആരോടും പറയര്ത് പ്ലീസ്‌ ഉപ്പന്നെ കൊല്ലും.ഞാനിഞ്ഞി അവരോട് മിണ്ടുല്ല." ടീച്ചർ ഒന്നും മിണ്ടാതെ ഊറിച്ചിരിച്ച് തിരിച്ചുപോവുന്നത് കണ്ട് അവൻ സംവൃതയെ ഒന്നുകൂടി വിളിച്ചു.

"കുട്ട്യേ ഇവിടെ മറ്റ് രണ്ട് ടീച്ചർമ്മാരുള്ളത് അറിയില്ലേ? അവരെന്താ വിചാരിക്ക്യാ? ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യാണെന്ന് മനസ്സിലായാൽ എന്റെ പണിപോവില്ലേ? അത് കൊണ്ട് ഇങ്ങനത്തെ കാര്യങ്ങളൊന്നുമായി‌ ഇങ്ങോട്ട് വരല്ലേ. എന്തെങ്കിലുമുണ്ടെങ്കിൽ മൊബൈലിൽ വിളിക്ക്."

അവൾ

💬 Comments

View all comments