0%

Chapter Title : നാലുമണിപ്പൂക്കൾ

കേട്ട് ഷാനിബ ഭയന്നുപോയി. എന്നാലും സംഗീതയ്ക്ക് ഇങ്ങിനെയൊരു ചിന്തയുണ്ടായിരുന്നെങ്കിൽ താൻ പിന്മാറിയേനേയെന്ന് ചിന്തിച്ച ഷാനിബ സംഗീതയെ നോക്കി. പാവം ക്ലാസിലാണെങ്കിലും മറ്റെന്തോ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. സംഗീത പക്ഷേ മനസ്സിലെ അഗ്നി വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. ഇത് പക്ഷേ കെട്ടിട്ടും കനലൽപ്പം അണയാതെവിടെയോ എരിഞ്ഞുനിൽക്കുന്നു. ഒടുവിലവളൊന്ന് മനസ്സിലാക്കി,മറക്കാനാവില്ല‌...മരണം വരെയും. സഹിക്കാനാവില്ല...മരിച്ചുപോയാലും!

അവനെ നേരിട്ട് കാണണം, സംസാരിക്കണം. എന്നിട്ട് എത്രത്തോളം ഇഷ്ടമായിരുന്നെന്ന് തുറന്ന് പറയണം. നെയ്ത സ്വപ്നങ്ങളൊക്കെ ചൊല്ലണം. മനസ്സിൽ നിന്നെല്ലാം ഇറക്കി വെയ്ക്കണം.

സ്കൂൾ വിട്ട് തിരക്കിനിടയിൽ റോഡിലിറങ്ങിയ അവർ സംവൃത അവിടെയെങ്ങുമില്ലെന്നുറപ്പു‌‌ വരുത്തി അംജദിന്റടുത്തേയ്ക്കോടി. സംഗീതയ്ക്ക് അൽപ്പം പിറകിലായിരുന്നു ഷാനിബ നടന്നത്. എന്തോ ഒരു പ്രത്യേക അകൽച്ചയുണ്ടായിരുന്നവൾക്ക് അംജദ്അലിയോട്. ദേഷ്യം കൊണ്ടല്ല അത്...അത് എങ്ങെന്യാ പറയുകാ? ഇഷ്ടം കൂട്യേതോണ്ട് ഒരു നെഞ്ചിടിപ്പ്. ചെക്കൻ അടുത്ത്ക്കൂടെ പോയാൽത്തന്നെ ശ്വാസം നിലയ്ക്കും. അവന്റെയോരോ ചെറുചലനവും ഹൃദയത്തിൽ മിടിപ്പ് കൂട്ടി.

"ടാ ടീച്ചറെന്തേലും ചോദിച്ചാ?" സംഗീത അവനൽപ്പം പിന്നിൽ നിന്നാണത് ചോദിച്ചത്.

"ഉം.. ചോദിച്ചു, ഞാന്ള്ള സത്യൊക്കെ പറഞ്ഞു"

"ഹീശ്വരാാ..ഇയ്യെന്ത് പണ്യാ കാണിച്ചേ" സംഗീതയ്ക്ക് തലചുറ്റുന്നത് പോലെ തോന്നി. ആദ്യമായിട്ടവനോടൽപ്പം ദേഷ്യം തോന്നിയവൾക്ക്. ഷാനിബാനജ്മത്ത് തരിച്ചുപോയി. ശരീരഭാരം കുറയുന്നത് പോലെ തോന്നിയവൾക്ക്. ടീച്ചറെന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ തീർന്നു. രണ്ടുപേർക്കും അതായിരുന്നു ആശങ്ക.

"ഇല്ലെങ്കിൽ ഇന്റെ വീട്ടീ പറയൂന്ന് പറഞ്ഞ് മെരട്ടീ." അവൻ നിസ്സഹായനായി.

"ന്നിട്ട് ഇയ്യെന്താ തീര്മാനിച്ചേ?" സംഗീത അവനഭിമുഖമായി ചെരിഞ്ഞ് നടന്ന് ചോദിച്ചു. കൂട്ടികളെല്ലാവരും അവരെ ശ്രദ്ധിക്കുന്നതൊന്നും സംഗീത കാര്യമാക്കിയില്ല.

"എന്ത്?"

"ഇവൾടെ കാര്യത്തിൽ" സംഗീത ഷാനിബയെ ചൂണ്ടി ചോദിച്ചു. നടന്നടുത്തിരുന്ന ഷാനിബയ്ക്ക് നെഞ്ചിടിപ്പ് കൂടി.

"അതൊന്നും ശര്യാവുല്ല" ഇതൊക്കെ പറയുമ്പോഴും

💬 Comments

View all comments