Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
നെഞ്ചിൽ അനാമിക ഉറക്കം പിടിച്ചിരുന്നു.
പിന്നേറെ നേരം വൈകിയാണ് ഉണരുന്നത്, അവളുടെ ആഗ്രഹം പ്പോലെ ഒന്നിച്ചൊരു കുളിയും കഴിഞ്ഞു, അലമാരിയിൽ നിന്നും ഒരു സെറ്റുസാരിയും അതിന് മാച്ചിംഗ് ബ്ലൗസ്യും ഇന്നേഴ്സും എടുത്തിടിച്ചു സാരിയും ഉടുപ്പിച്ചു ഞൊറിയും മേടഞ്ഞിട്ട് കൊടുത്തു,
പിടിച്ചിരുത്തി കണ്ണും എഴുതി,നെറുകിൽ സിന്ദൂരവും ചാർത്തികൊടുത്ത്, മുഖത്തു അത്യവശ്യത്തിനുള്ള ഫൌണ്ടേഷനുമിടിപ്പിച്ചു നെറ്റിയിൽ ഒരു കറുത്ത വട്ടപൊട്ടും അതിന് മുകളിൽ ഒരു മഞ്ഞൾ കുറിയും ചാർത്തി കൊടുത്തത് ഞനാ, അതുമെന്റെ പെണ്ണിന്റെ ആഗ്രഹപ്രകാരം.. പെണ്ണിന്റെ ഓരോ കാര്യങ്ങള്..!
ഞാനും ഒരു ഡാർക്ക് ബ്ലൂടെ ഷർട്ടും ഗോൾഡൻ കര മുണ്ടും എടുത്തിട്ട് മുടിചീകുമ്പോളേക്കും പെണ്ണ് കണ്ണാടിക്ക് മുന്നിലേക്ക് കയറിനിന്ന് ന്റെ നെറ്റിയിൽ അവളുടെ പോലൊരു മഞ്ഞ കുറി വരച്ചു തന്നു, കൂടെ കവിളിൽ ഒരു മുത്തവും., തിരിച്ചാ ചുണ്ടിലുമോന്ന് മുത്തി ചീകൽ നിർത്തി വെളിയിലേക്ക് ഇറങ്ങുമ്പോൾ ആരുമില്ലായിരുന്നു, ഇവര് കുളിക്കാൻ പോയിട്ട് വന്നില്ലേ ആവോ...! ന്നോർത്തുപ്പോയി..
ഈ ഒരുക്കം ഇപ്പോൾ അമ്പലത്തിലേക്കാണ്. കുളിക്കുമ്പോൾ പറഞ്ഞൊരു ആഗ്രഹം ആണ്, പെണ്ണിന് ദീപാരാധന തൊഴണമെന്ന്.. പോയേക്കാമെന്ന് ഞാനും വെച്ചു..
മുറ്റത്തേക്ക് ഇറങ്ങുമ്പോൾ സകലതും കുളിയും കഴിഞ്ഞു വരുന്നു, കുളിച്ചില്ലം ഇല്ലാണ്ടാക്കിയോ ന്തോ..,
'" നിങ്ങളെങ്ങോട്ടാ ഈ ഒരുങ്ങി.. ""
അമ്മയാണ് ഞങ്ങളെ ആ വേഷത്തിൽ കണ്ടതുമുള്ള ചോദ്യമാണ്. അമ്മേം ഇവരുടെ ഒപ്പം പോയിരുന്നെന്ന് കൈയിലെ ബക്കറ്റിൽ ഉണ്ടായിരുന്ന തുണി കണ്ട് മനസിലായി
"" ഞങ്ങളൊന്ന് ദീപാരാധ കൂടിട്ട് വരാം..""
ആമിയത് പറഞ്ഞതും അപ്പൊ എല്ലാർക്കും കൂടണം ദീപാരാധന.. ഏതായാലും അവളൊന്നും മിണ്ടിയില്ല.. പിന്നെ ഒരുങ്ങി വരാമെന്നും പറഞ്ഞിറങ്ങിയവർ പെട്ടെന്ന് തന്നെ വന്നു.. അമ്പലത്തിലേക്ക്
💬 Comments
View all comments