0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 2.3K

മീശമാധവൻ സിനിമയിൽ പുരുഷുന്റെ മുന്നിൽ ജഗതി കിടക്കുന്ന പോലെയാണ് കിടക്കുന്നെ.. അതല്ല പുള്ളിയെന്തൊക്കെയോ അർത്ഥം വെച്ചു സംസാരിക്കുന്ന പോലെ..

'"" വല്യ തരക്കേടില്ലായിരുന്നച്ചാ..., ""

"" ഇല്ലായിരുന്നല്ലേ..! ഹും...അല്ല എങ്ങനെ കാണും അമ്മാതിരി അടിയല്ലായിരുന്നോ...'"

പുള്ളിയെന്തൊക്കെയോ അറിഞ്ഞിട്ടുള്ള ചോദ്യം ചെയ്യലാണ്, അതെ പുള്ളി എല്ലാം അറിഞ്ഞിരിക്കുന്നു, അതവിടെയൊരു ചെറിയ സംസാരമായി.., കവലയിൽ എല്ലാം ഇതാണത്രേ ചർച്ചാ വിഷയം, ഇതെന്തോന്ന് 24 ന്റെ ലൈവ് ന്യൂസോ..അവസാനം ന്റെ ഒരു വാക്കിൽ എല്ലാരുടേം നാവടഞ്ഞു പോയി,

""സ്വന്തം ഭാര്യയോട് തോന്നിവാസം കാണിച്ചവനെ പിന്നെ ഞാൻ ന്തോ ചെയ്യണമായിരുന്നു..പിടിച്ചുമ്മവയ്ക്കണോ..,? അതോ ഒന്നും മിണ്ടാണ്ടെ എല്ലാം നോക്കി നിക്കണോ..? ഞാനെ വിശ്വനാഥൻറെ മോനാ.. അവരോടൊക്കെ എനിക്കിങ്ങനെ പെരുമാറാൻ അറിയൂ.. ""

പിന്നെരുമൊന്നും മിണ്ടിയില്ല, അല്ലേലും ഞാൻ ചെയ്തതിൽ എനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല ഈ നിമിഷം വരെയും. ആണായിപിറന്നവൻ ചെയ്യുന്നതേ ഞാനും ചെയ്തുള്ളു..ഇതിന്റെ പേരിൽ ജയിലിൽ കേറണ്ട വന്നാലും സീനില്ല , ഇറക്കാൻ ഡാഡി ഉണ്ടല്ലോ...

ചൂട് പിടിച്ചു കഴിഞ്ഞു ഒരു കുളിയും കഴിഞ്ഞു വരുമ്പോളാണ് എല്ലാരും ഉമ്മറത് ഇരിക്കണത് കണ്ടത്, അവരെല്ലാം ഓരോന്ന് സംസാരിച്ചിരിക്കയാണ് അമ്മേടെ മടിയിൽ കുഞ്ഞും ഉണ്ട്. ഞാൻ തോർത്തും ആ കസേരയിലിട്ട് കൈകൊണ്ട് മുടിയും ഒതുക്കി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ

"" അഹ് ചേച്ചി വന്നു,, മ്മ്.. ഇപ്പോ കൊടുക്കവെ.. ""

ആമി ന്റെ നേർക്കാ ഫോൺ നീട്ടി, ഞാൻ ആരാണെന്ന് ചോദിച്ചതും അവൾ ഇന്നാ ന്നും പറഞ്ഞു ഫോൺ ന്റെൽ തന്നതേയുള്ളു

'"ഹല്ലിതാര് ജൂഹി ചൗളയോ..?? ന്തേ ഈ രാത്രില് വീഡിയോ കാളിൽ.. ഭർത്താവ് ജയ് മെഹറ്റ

💬 Comments

View all comments