Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
പൊടിവടുന്ന്.. പിന്നെ എങ്ങനെ പോണ് കാര്യങ്ങൾ... അല്ല.. നീയെങ്ങനെ ഇവിടെയെത്തി.. ""
അപ്പോളാണ് അതിനെക്കുറിച്ചു ഞാൻ ഓർത്തത്,
"" എടാ അതന്ന് ഞാനും വന്നില്ലായിരുന്നോ ഇവിടെ, നിന്റെ അമ്മേടേം ഏട്ടത്തിടേം കൂടെ.. കല്യാത്തതിന്.. ""
"" ഓഹ് ഹാ....! അതെല്ലാം പോട്ടെ നിന്നെയൊന്നു കാണാൻ കൂടെ കിട്ടുന്നില്ലാലോ പെണ്ണെ.. ""
ഞാനവളെ നോക്കി പറഞ്ഞതും അവളെന്നെ ഒന്നുടെ ഇറുക്കി പുണർന്നു.
"" തിരക്കടാ.., പിന്നെ ഇത് തന്നെ വേറൊരു പ്രോഗ്രാമിനു പോകുന്ന വഴിയാ.. അപ്പോളാ ഏട്ടത്തിയെ വിളിച്ചേ ഇന്നെയൊന്ന് വന്ന് കാണാൻ.. അപ്പൊ ഏട്ടത്തിയാ പറഞ്ഞെ നി ഇവിടെയാണെന്നും രണ്ടീസം കഴിഞ്ഞാൽ തിരിച്ചു പോകുന്നും, സൊ നേരെ ഇങ്ങ് പോണു. കുട്ടത്തിൽ കുഞ്ഞിപ്പെണ്ണിനേം കണ്ടില്ലലോ ഇതുവരെ.., എത്രയായിന്നറിയോ കാണാൻ പൂതി കേറീട്ടു, നിന്റെ സ്റ്റാറ്റസ് എല്ലാം സേവ് ആക്കി ആക്കി എനിക്കൊരു ഇരിക്കപ്പൊറുതിയില്ലായിരുന്നു.. അപ്പൊ അവളെമോന്ന് കണ്ട് നിന്റെ കൂടെ കൂടാമെന്ന് വെച്ചു.. എങ്ങനെ...""
അവളവളുടെ പ്ലാനും ഉദ്ദേശവും അത്രേം വാക്കിലൂടെവെക്തമാക്കി തന്നു.
"" എവിടെടാ ന്റെ പെങ്കോച്ച്..അവളെ കാണാനുംവേണ്ടിയാ ഞാൻ ഓടിയെത്തിയെ.. ""
അവളെന്റെ കൂടെ തന്നെ നിന്ന് ആകാംഷയുടെ കേട്ടഴിച്ചു.
"" ഓഹ് കൊച്ചുണ്ടായി ഇത്രേം ആയിട്ടേലും നിനക്കൊന്ന് വരാൻ തോന്നില്ലോ, സന്തോഷം..
അയ്യോ വന്ന കാലിൽ നിക്കാതെ കേറി വട്ടോ.. ആമി..! ""
ഞാൻ അവളുടെ കൂടെ വന്നവരെ ഇപ്പോളാ ശ്രദ്ധിച്ചേ.. അല്ലേലും ഈ നാറി വന്നാൽ കൂടെ നിൽക്കുന്നവരെ പോലും മറന്ന് നമ്മള് സംസാരിച്ചു പോകും., ഇവളൊരു ഫാഷൻ ഡിസൈനറാണ് തിരുവനന്തപുരത്ത്, അവിടെത്തന്നെ ജോലിയും ചെയ്യുന്നു.
"" ഓ..."" ആമി അവളൊരു ചിരിയോടെ വിളികേട്ടടുത്തേക്ക് വന്നു.
"" ആമിസെ... അറിയോടി...?? ഏഹ്.. ""
മുന്നോട്ടേക് അവളെത്തിയതും ശ്രീ അവളെ പിടിച്ചു നിർത്തി, കൂട്ടത്തിൽ പുറകിൽ ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ഫ്രണ്ട്സിനെ വിളിച്ചടുത്തേക്ക്.
"" ആഹമ്മ്.. "" അറിയാമെന്ന രീതിയിൽ അവളൊന്ന് മൂളി, ഉടനെ അടുത്ത പ്പണി
"" അഹ് അറിയോ.. ന്നാ പറയ് ആരാ ഞാൻ.. ""
പണി പാളില്ലോ ന്ന മട്ടിൽ കുടുങ്ങി നികയാണ് കക്ഷി. ഉടനെ ആമി ന്നെയൊന്ന് നോക്കി,
💬 Comments
View all comments