0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 2.4K

***********************

വാക്കുകളുടെ നിഛലതയിൽ ഞാൻ ഒന്ന് നിർത്തുമ്പോൾ

"" എന്നിട്ട്... ന്നിട്ട് ബാക്കി പറയ് അപ്പേ.. ""

വൈകുന്നേരത്തെ സായന്നാഥയിൽ നീളുന്ന വർമേഘം വാനിലങ്ങും പടർന്നു പിടിച്ചു, അവൾ നീട്ടിയ കട്ടനിൽ ലയിച്ചിരുന്ന ന്നെ തട്ടി വിളിച്ചത് മീനുവാണ്,

കഥയുടെ ബാക്കി കേൾക്കുകയാണ് രണ്ടും.. രണ്ടും എന്ന് പറഞ്ഞത് ഉണ്ണികുട്ടനേം കൂട്ടിയാണ്, പറയുന്നതെല്ലാം മനസിലാകുന്നില്ലെങ്കിലും ന്തിനൊക്കെയോ അവനും തലയനക്കി തന്ന്.

"" ന്നിട്ട്.. ന്നിട്ട് പിന്നെന്താ നിന്നേം വളർത്തി ഇത് വരെയാക്കി, നിന്റെ അമ്മേനേം വല്യൊരു ഡോക്ടറുമാക്കി ഞാൻ ഇപ്പൊ കുത്തുവാള എടുത്ത് നിക്കണ്.. ""

ഞാൻ ബാക്കിയെന്നോണം മറുപടിയായി പറഞ്ഞു നിർത്തിയതും ന്റെ പുറത്തൊരു പിച്ച്.. കയ്യിൽ കാപ്പിയുമായി നിക്കരികിൽ ഇരുന്ന് ഉണ്ണികുട്ടനേം മടിയിലേക്ക് ഇരുത്തി ന്റെ പെണ്ണ് കപട ദേഷ്യം നടിച്ചു,, കുളിച്ചീറനായിയുള്ള ആ ഇരിപ്പിന് വല്ലാത്തൊരു വശ്യത തോന്നിപ്പോയി, പക്ഷെ , അപ്പോളേക്കും ബാക്കി പലഹാരങ്ങളുമായി ഏട്ടത്തിയും ബാക്കിയുള്ളോരും അവിടെഎത്തിയിരുന്നു. പിന്നെ കുറച്ച് നാട്ടുവിശേഷങ്ങളും, ന്റെ അവിടുത്തെ ഉടായിപ്പുകളും വള്ളി പുള്ളി തെറ്റാതെ അമ്മയും മോളും ഇവിടെ വന്ന് വിളമ്പി.. ഇതിപ്പോ ന്തായാലും ന്റെ നെഞ്ചത്തോട്ടു തന്നെയാണല്ലോ ല്ലാം.

"" അല്ലേലും തള്ളക്കും മോക്കും ആരേലും കിട്ടിയാ മതിയല്ലോ ന്റെ മണ്ടേലോട്ട് കേറാൻ.. ""

ഏട്ടത്തി കൊണ്ട് വച്ച പലഹാരമോന്നെടുത്തതെ ഓർമ്മയുള്ളു, പിന്നെ കാണുന്നത് വാ പൊത്തി ഓടുന്ന ആമിയെയാണ്,

"' ന്താ ന്ന് നോക്കിയേടി നീ...""

അവളുടെ പോക്ക് കണ്ട് നിന്ന ഏട്ടൻ ഏട്ടത്തിയോട് പറയുന്നതിന് മുന്നേ ഏട്ടത്തി അകത്തേക്ക് ചെന്നിരുന്നു, എല്ലാരുമൊന്ന് ഞെട്ടി, കൂടെ ഞാനും,,, സംഭവം എന്താണെന്ന് മനസിലാവാതെ

💬 Comments

View all comments